ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിക്ക് പിന്നാലെ പോകാൻ വഴിത്തിരിവായത് കോൺഗ് രസ് എം.പി ഡി.കെ. സുരേഷിന് വന്ന ഭീഷണി ഫോൺ കാൾ സന്ദേശം. 2017 ആഗസ്റ്റിൽ കോൺഗ്രസ് നേതാവ് ഡി. കെ. ശിവകുമാറിെൻറ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി പണം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഭീഷണി ഫോൺ കാൾ വരുന്നത്. ശിവകുമാറിെൻറ സഹോദരനായ ഡി.കെ. സുരേഷിെൻറ ഫോണിലേക്കാണ് രവി പൂജാരിയുടെ ഭീഷണി ഫോൺ ലഭിക്കുന്നത്. സഹായി വിനയ് ആണ് ഫോണെടുത്തത്. പണം നൽകിയില്ലെങ്കിൽ ഡി.കെ. സുരേഷിനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ബംഗളൂരു സദാശിവനഗർ പൊലീസ് പണം തട്ടിയെടുക്കുന്നതിനായി വധശ്രമ ഭീഷണി ഉൾപ്പെടെ കേസുകൾ രവി പൂജാരിക്കെതിരെ രജിസ്റ്റർ ചെയ്തു. 2018 ജൂലൈ 18നാണ് രവി പൂജാരിയെ അറസ്റ്റ് വാറൻറ് പുറത്തിറക്കുന്നത്.
പൊലീസ് കസ്റ്റഡിയിലുള്ള രവി പൂജാരിയെ കർണാടക പൊലീസ് എ.ഡി.ജി.പി അമർ കുമാർ പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തുവരുകയാണ്. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ രവി പൂജാരിക്ക് സെനഗാളിൽ ജീവകാരുണ്യ പ്രവർത്തകെൻറ പരിവേഷമായിരുന്നു. ആൻറണി ഫെർണാണ്ടസ് എന്ന പേരിലാണ് രവി പൂജാരി ജീവകാരുണ്യ പ്രവർത്തനം നടത്തി ശ്രദ്ധപിടിച്ചുപറ്റിയത്. ‘നമസ്തേ ഇന്ത്യ’ എന്നപേരിൽ ഹോട്ടൽ ശൃംഖലയും നടത്തിയിരുന്നു. സെനഗാൾ, ബുർകിനഫാസോ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലായി ഒമ്പത് റസ്റ്റാറൻറുകളായിരുന്നുഉണ്ടായിരുന്നത്. ഇതുകൂടാതെ സെനഗാളിൽ തുണികളുടെയും ഇലക്ട്രോണികസ് ഉൽപന്നങ്ങളുടെ വിൽപനയിലും പങ്കാളിയായിരുന്നു.
ഗ്രാമീണ മേഖലയിൽ കുടിവെള്ള ൈപപ്പുകൾ, നവരാത്രിനാളിൽ നിർധനർക്ക് വസ്ത്രങ്ങൾ തുടങ്ങിയ വിവിധ പദ്ധതികളാണ് രവി പൂജാരി നടത്തിയിരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണവും നൽകിയിരുന്നു. ഇതിനിടയിലാണ് ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നത്. സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് സെനഗാളിലെ പത്രങ്ങളിൽ വാർത്തയും വന്നിരുന്നതായാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.