അയോധ്യ ഭൂമി തർക്കകേസ്​ ഉടൻ തീർപ്പാക്കണമെന്ന്​ രവിശങ്കർ പ്രസാദ്​

പാട്​ന: അയോധ്യ ഭൂമി തർക്ക കേസ്​ വീണ്ടും നീട്ടിവെക്കാതെ കഴിയുന്നത്രയും വേഗത്തിൽ തീർപ്പാക്കണമെന്ന്​ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്​. അയോധ്യയിൽ രാമക്ഷേത്രം ഉയരണമെന്നാണ്​ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കു ന്നത്​. ഭൂമി തർക്കകേസ്​ കൂടുതൽ നീട്ടിവെക്കാതെ ഭരണഘടനാപരമായി പരിഹരിക്കണമെന്നും രവിശങ്കർ പ്രസാദ്​ ആവശ്യപ്പെട്ടു.

കഴിഞ്ഞ 70 വർഷമായി രാമ ജന്മഭൂമി കേസിൽ പെട്ടുകിടക്കുകയാണ്​. അയോധ്യ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള 2010-ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലുകളും തീർപ്പാക്കാതെ കിടക്കുകയാണെന്നും രവിശങ്കർ പ്രസാദ്​ പറഞ്ഞു.

അയോധ്യ ഭൂ​മി ത​ർ​ക്ക​കേ​സി​ൽ നാളെ ​വാ​ദം കേ​ൾ​ക്കാ​നു​ള്ള തീ​രു​മാ​നം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ്​ രവിശങ്കർ പ്രസാദി​​​​െൻറ പ്രതികരണം. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ലെ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡേക്ക്​ ഹാജരാകാൻ കഴിയാത്തതിനാൽ
അയോധ്യ ഭൂ​മി ത​ർ​ക്ക​കേസിൽ വാ​ദം കേൾക്കാൻ കഴിയില്ലെന്ന്​ സുപ്രീം​കോ​ട​തി ര​ജി​സ്​​ട്രാ​ർ അ​റി​യി​ക്കുകയായിരുന്നു.


Tags:    
News Summary - Ravisankar Prasad on ayodhya land dispute- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.