ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. വിട്ടീലിരുന്ന് ജോലി തുടരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
എനിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ഞാനുമായി അടുത്ത ദിവസങ്ങളിൽ ബന്ധപ്പെട്ടവർ സ്വയംനിരീക്ഷണത്തിൽ പോകണം. ഐസോലേഷനിലിരുന്ന് ജോലി തുടരും. ആർ.ബി.ഐയുടെ പ്രവർത്തനങ്ങൾ തടസം കൂടാതെ നടക്കും. ദൈനംദിന പ്രവർത്തനങ്ങൾ ടെലിഫോണിലൂടെയും വിഡിയോ കോൺഫറൻസിലൂടെയും വിലയിരുത്തുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.