ചെന്നൈ: രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ എന്ത് പങ്ക് വഹിക്കാനും താന്‍ തയാറാണെന്ന് നടന്‍ രജനികാന്ത്. ഡൽഹി കാലാപത്തിെൻറ പശ്ചാത്തലത്തിൽ മുസ്‌ലിം സംഘടനയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ട്വിറ്ററിലൂടെ രജനികാന്തിെൻറ പ്രതികരണം.
“രാജ്യത്ത് സമാധാനം നിലനിർത്തുന്നതിന് എന്ത് പങ്കു വഹിക്കാനും ഞാൻ തയാറാണ്. രാജ്യത്തിെൻറ പ്രധാന ലക്ഷ്യം സ്നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു,”- രജനികാന്ത് ട്വീറ്റ് ചെയ്തു.
മുസ്‌ലിം സംഘടനയായ തമിഴ്‌നാട് ജമാഅത്തുൽ ഉമ സബായി അംഗങ്ങൾ രജനികാന്തിനെ സ്വവസതിയായ പോയ്‌സ് ഗാർഡനിൽ എത്തി സന്ദർശിച്ചിരുന്നു.
ഡൽഹി കലാപത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച രജനികാന്ത്, അക്രമങ്ങളെ സർക്കാർ ഇരുമ്പ് മുഷ്ടികൊണ്ട് അടിച്ചമർത്തുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടിരുന്നു. അക്രമങ്ങൾ തടയാൻ കഴിയാത്ത സർക്കാർ രാജിവെച്ച് പോകണമെണമെന്നും രജനി വിമർശിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിെൻറ വീഴ്‌ചയാണ് പ്രശ്‌നങ്ങൾക്ക് കാരണം. രഹസ്യാന്വേഷണ വിഭാഗം അവരുടെ ജാേലി കൃത്യമായി ചെയ്‌തില്ല. രഹസ്യാന്വേഷണ വിഭാഗത്തിനു വീഴ്‌ച പറ്റിയെന്ന് പറയുമ്പോൾ അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ പരാജയമാണെന്നും രജനികാന്ത് നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 49 പേർ മരിക്കുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.