സാ​ങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ-റെയിൽ പദ്ധതി നടപ്പിലാക്കാൻ തയ്യാർ -റെയിൽവേ മന്ത്രി

ന്യൂഡൽഹി: സാ​ങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ-റെയിൽ പദ്ധതി നടപ്പിലാക്കാൻ തയ്യാറാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കെ- റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില തടസ്സങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.

കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാറാണ് പദ്ധതിക്ക് തടസമെന്നും സംസ്ഥാന സർക്കാർ ആരോപിച്ചിരുന്നു. ഇതിനിടെയാണ് പദ്ധതിയെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി തന്നെ രംഗത്തെത്തുന്നത്.

റെയിൽവേയുടെ വിവിധ പദ്ധതികളുടെ അവലോകനം നടത്തിയതിന് ശേഷം സംസാരിക്കുന്നതിനിടെയാണ് റെയിൽവേ മന്ത്രിയുടെ പരാമർശം. നേരത്തെ കെ-റെയിലിനെ അനുകൂലിക്കുന്ന നിലപാടല്ല കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്.

Tags:    
News Summary - Ready to implement K-Rail project Railway minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.