ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ മന്ത്രിസഭയിലെ മുൻ അംഗവും സ്പീക്കർ അയോഗ്യനാക്കിയ എം.എൽ.എയുമായ കപിൽ മിശ്ര ബി.ജ െ.പിയിൽ. കപിൽ മിശ്രക്കൊപ്പം വനിത വിഭാഗം നേതാവ് റിച്ച പാണ്ഡേയും ബി.ജെ.പിയിലെത്തിയിട്ടുണ്ട്.
ഇരുവരേയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് ശ്യാം ജാജു പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടിയുടെ ഡൽഹി വിഭാഗം നേതാവ് മനോജ് തിവാരിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
കപിൽ മിശ്രയും റിച്ച പാണ്ഡേയേയും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾക്ക് അനുസരിച്ച് അവർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. ദീൻ ദയാൽ ഉപാധ്യായ, ശ്യാമപ്രസാദ് മുഖർജി എന്നിവരുടെ പ്രത്യയശാസ്ത്രങ്ങളെ ഇവർ പിന്തുടരുമെന്നാണ് കരുതുന്നതെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് ശ്യാം ജാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.