ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ ഗതാഗത മന്ത്രിയുമായ സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവെച്ചു. മാസങ്ങളായി പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സുവേന്ദു അധികാരി രാജിക്കത്ത് മുഖ്യമന്ത്രി മമതാ ബാനർജിക്കും പകർപ്പ് ഗവർണർ ജഗ്ദീപ് ധൻകറിനും നൽകി.
നിലവിൽ എം.എൽ.എ മാത്രമാണ് സുവേന്ദു. പാർട്ടിയിൽനിന്ന് രാജിവെക്കുമെന്നാണ് വിവരം. ഇദ്ദേഹം ബി.ജെ.പിയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത വർഷം നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നീക്കം.
ബംഗാളിലെ നന്ദിഗ്രാമിൽനിന്ന് നിയമസഭയിലെത്തിയ സുവേന്ദു കഴിഞ്ഞ മൂന്നുമാസമായി പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. പാർട്ടി മീറ്റിങ്ങുകളിൽനിന്നും കാബിനറ്റിൽനിന്നും ഇദ്ദേഹം മാറിനിന്നിരുന്നു. തൃണമൂൺ കോൺഗ്രസിെൻറ കൊടിയോ, ബാനറുകളോ ഇല്ലാതെ സ്വന്തമായി റാലികളും സുവേന്ദു സംഘടിപ്പിച്ചിരുന്നു. മുതിർന്ന നേതാവായ സുവേന്ദുവിനെ അനുനയിപ്പിക്കാൻ പാർട്ടി രംഗത്തെത്തിയെങ്കിലും നീക്കം പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.