ന്യൂഡൽഹി: രക്തം ദാനം ചെയ്യുമ്പോൾ സ്വീകർത്താവിന് ലഭിക്കുന്നത് ശുദ്ധരക്തമാണെന്ന് ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ട്രാൻസ്ജെൻഡർമാർ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ, സ്ത്രീ ലൈംഗികത്തൊഴിലാളികൾ എന്നിവർ രക്തദാതാക്കളാകുന്നത് ഒഴിവാക്കിയുള്ള 2017ലെ മാർഗനിർദേശം ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കവെയാണ് കോടതി പരാമർശം.
എച്ച്.ഐ.വി, ഹെപറ്റൈറ്റിസ് ബി, ഹെപറ്റൈറ്റിസ് സി എന്നിവ പകരാതിരിക്കാനാണ് മാർഗനിർദേശത്തിൽ ഇത്തരക്കാരെ ‘ഹൈ റിസ്ക്’ വിഭാഗത്തിൽപെടുത്തിയത്. എന്നാൽ, രക്തം ദാനം ചെയ്യുമ്പോൾ ലൈംഗിക സത്വം വെളിപ്പെടുത്തേണ്ടിവരുന്നത് വിവേചനപരമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഹരജി സമാന സ്വഭാവമുള്ള മറ്റൊരു ഹരജിക്കൊപ്പം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.