12-18 പ്രായക്കാരിൽ കോർബെവാക്സ് വാക്സിന്​ അനുമതി നൽകാൻ​ ശിപാർശ

ന്യൂ​ഡ​ൽ​ഹി: ഹൈ​ദ​രാ​ബാ​ദ്​ ആ​സ്ഥാ​ന​മാ​യ​ ബ​യോ​ള​ജി​ക്ക​ൽ ഇ ​വി​ക​സി​പ്പി​ച്ച കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്സി​ൻ കോ​ർ​ബെ​വാ​ക്സ്​ 12നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ അ​നു​മ​തി ന​ൽ​കാ​ൻ ഡ്ര​ഗ്‌​സ് ക​ണ്‍ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ (ഡി.​സി.​ജി.​ഐ)​ക്ക്​ കീ​ഴി​ലെ വി​ഷ​യ വി​ദ​ഗ്​​ധ സ​മി​തി ശി​പാ​​ർ​ശ​ചെ​യ്തു. ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ആ​ദ്യ പ്രോ​ട്ടീ​ന്‍ സ​ബ്-​യൂ​നി​റ്റ് വാ​ക്‌​സി​നാ​ണ് കോ​ര്‍ബെ​വാ​ക്‌​സ്. ഡി.​സി.​ജി.​ഐ അ​ന്തി​മ അ​നു​മ​തി ന​ല്‍കു​ന്ന​തോ​ടെ കോ​ര്‍ബെ​വാ​ക്‌​സും കൗ​മാ​ര​ക്കാ​രി​ല്‍ കു​ത്തി​വെ​ക്കാ​ന്‍ ക​ഴി​യും.

വി​ദ​ഗ്​​ധ​സ​മി​തി ശി​പാ​ർ​ശ ന​ൽ​കി​യ​തി​ന്​ പി​ന്നാ​ലെ ബ​യോ​ള​ജി​ക്ക​ൽ ഇ 30 ​കോ​ടി ഡോ​സ്​ കോ​ർ​ബെ​വാ​ക്സ്​ ഉ​ട​ൻ കേ​ന്ദ്ര​ത്തി​ന്​ ന​ൽ​കി​യേ​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബ​യോ​ള​ജി​ക്ക​ൽ ഇ​ക്ക്​ ക​ഴി​ഞ്ഞ​വ​ർ​ഷം മു​ൻ​കൂ​റാ​യി കേ​ന്ദ്രം 1,500 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. നി​കു​തി ഉ​ൾ​പ്പെ​ടാ​തെ ഡോ​സി​ന്​ 145 രൂ​പ​യാ​കും വി​ല​യെ​ന്നാ​ണ്​ സൂ​ച​ന. കോ​ർ​ബേ​വാ​ക്സ്​ മു​തി​ർ​ന്ന​വ​രി​ൽ നി​യ​ന്ത്രി​ത ഉ​പ​യോ​ഗ​ത്തി​ന്​ ഡി.​ജി.​സി.​ഐ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, രാ​ജ്യ​ത്തെ വാ​ക്സി​ൻ കു​ത്തി​വെ​പ്പ്​ യ​ജ്ഞ​ത്തി​ൽ ഇ​ത്​ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Tags:    
News Summary - Recommendation for Corbevax vaccine in 12-18 year olds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.