ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് 97 കോടി രൂപ ഇൗടാക്കാൻ ഡൽഹി ലെഫ്റ്റൻറ് ഗവർണറുടെ നിർദ്ദേശം. ലെഫ്റ്റൻറ് ഗവർണർ അനിൽ ബൈജാൽ ചീഫ് സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്. അനുമതിയില്ലാതെ ഡൽഹി സർക്കാറിെൻറ പരസ്യങ്ങളിൽ മുഖ്യമന്ത്രി കെജ്രിവാളിെൻറ ചിത്രം ഉപയോഗിച്ചതിനെ തുടർന്നാണ് നടപടി.
ഇതു സംബന്ധിച്ച് ആം ആദ്മി പാർട്ടിക്ക് ഉടൻ തന്നെ നോട്ടീസ് നൽകാൻ ലെഫ്റ്റൻറ് ഗവർണർ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം പാർട്ടി 97 കോടി രൂപ തിരിച്ചടക്കണം. പാർട്ടിക്ക് നൽകുന്ന നോട്ടീസിൽ പരസ്യങ്ങളെ സംബന്ധിച്ച വിശദവിവരങ്ങളും ഉൾകൊള്ളിക്കണമെന്നും നിർദ്ദേശമുണ്ട്.
2015ലെ സുപ്രീംകോടതി ഉത്തരവനുസരിച്ച് സർക്കാറിെൻറ പരസ്യങ്ങളിൽ പ്രധാനമന്ത്രി, രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങൾ വെക്കുന്നതിന് മാത്രമേ അനുമതിയള്ളു. എന്നാൽ വിവിധ സംസ്ഥാനങ്ങൾ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ആവശ്യങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഗവർണർമാരുടെയും മറ്റ് മന്ത്രിമാരുടെയും ചിത്രങ്ങൾ പരസ്യങ്ങളിൽ ഉൾപ്പെടുത്തുന്നതിന് സുപ്രീംകോടതി കഴിഞ്ഞ മാർച്ചിൽ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.