മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉള്ളാൾ പ്രദേശം പാകിസ്താനായി മാറിയെന്ന ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകറിെൻറ പ്രസ്താവനക്ക് സമൂഹ മാധ്യമങ്ങളിൽ രൂക്ഷ പരിഹാസം. ഞായറാഴ്ച കിണിയ ഗ്രാമത്തിൽ നടന്ന ഗ്രാമ വികാസ് പരിപാടിക്കിടെയായിരുന്നു ഭട്ടിെൻറ വിദ്വേഷ പ്രസംഗം. അതേസമയം, വിദ്വേഷ പ്രസ്താവന നടത്തിയിട്ടും അദ്ദേഹത്തിനെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തതും വിമർശനത്തിനിടയാക്കി.
'ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയാണ്. കിണിയയിലും ഹിന്ദുക്കൾ കുറഞ്ഞു. എനിക്ക് ഉള്ളാളിനെക്കുറിച്ച് ഒന്നും പറയാനില്ല. ഇങ്ങനെ പോയാൽ ആരാണ് നമ്മുടെ ക്ഷേത്രങ്ങളും പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുക? എന്തുകൊണ്ടാണ് പാകിസ്താനുണ്ടായത്? നമ്മുടെ ജനസംഖ്യ കുറഞ്ഞു, അവരുേടത് വർധിച്ചു. അങ്ങനെയാണ് പാകിസ്താനും ബംഗ്ലാദേശും ഉണ്ടായത്. നിങ്ങൾക്ക് മംഗളൂരുവിലെ ഉള്ളാൾ ടൗണിൽ പോയാൽ പാകിസ്താനാണെന്ന് തോന്നില്ലേ? വീടിെൻറ അടുത്തുതന്നെ ഒരു പാകിസ്താൻ (ഉള്ളാൾ) സൃഷ്ടിച്ചിരിക്കുകയാണ്' എന്നായിരുന്നു കല്ലട്ക്ക പ്രഭാകറിെൻറ പ്രസംഗം. സംഘ്പരിവാറിെൻറ ശക്തി കേന്ദ്രങ്ങളിലൊന്നാണ് ദക്ഷിണ കന്നട. മംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് ഉള്ളാൾ.
വിവാദ പ്രസ്താവനയെ സമൂഹ മാധ്യമങ്ങളിൽ രസകരമായ ട്രോളുകൾ കൊണ്ടാണ് പലരും നേരിട്ടത്. ഉള്ളാൾ പാസ്പോർട്ട്, ഉള്ളാൾ എക്സ്പ്രസ് വിമാനം, നേത്രാവതി പാലത്തിൽ ഉള്ളാൾ അതിർത്തിയിലെ പാസ്പോർട്ട് പരിശോധന...തുടങ്ങി രൂക്ഷ പരിഹാസവുമായി ട്രോളുകൾ നിരന്നു. കല്ലട്ക്ക പ്രഭാകറിെൻറ പാകിസ്താൻ പ്രണയം പുതിയ കാര്യമല്ലെന്നും ഇന്ത്യയുെട ചരിത്രത്തേക്കാൾ പാകിസ്താെൻറ ചരിത്രമാണ് അദ്ദേഹം വായിക്കുന്നതെന്നും മംഗളൂരുവിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ യു.ടി. ഖാദർ പറഞ്ഞു.
ഉള്ളാളിെൻറ ഒരോ കോണിലും താൻ ഇന്ത്യയെ ആണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.