ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും എതിരായ പ്രക്ഷോഭത്തിൽ കോൺഗ്രസ് നേതാവ് രാഹ ുൽ ഗാന്ധിക്കും എ.ഐ.സി.സി ജനറൽ െസക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രക്കും നന്ദി അറിയിച്ച് ജെ.ഡി.യു ഉപാധ്യക്ഷൻ പ്രശാ ന്ത് കിഷോർ. ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു നേതാവ് കൂടിയായ പ്രശാന്ത് കിഷോർ ട്വിറ്ററിലാണ് രാഹുലിനും പ്രിയങ്ക ക്കും നന്ദി അറിയിച്ചത്.
‘‘ഔപചാരികവും അസന്നിഗ്ദവുമായി സി.എ.എ, എൻ.ആർ.സി എന്നിവയെ എതിർത്ത കോൺഗ്രസ് നേതൃത് വത്തിന് നന്ദി അറിയിക്കാൻ എല്ലാവർക്കുമൊപ്പം ഞാനും ചേരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഇക്കാര്യത്ത ിൽ പ്രത്യേക നന്ദി അർഹിക്കുന്നു.’’-എന്നായിരുന്നു പ്രശാന്ത് കിഷോറിൻെറ ട്വീറ്റ്.
I join my voice with all to thank #Congress leadership for their formal and unequivocal rejection of #CAA_NRC. Both @rahulgandhi & @priyankagandhi deserves special thanks for their efforts on this count.
— Prashant Kishor (@PrashantKishor) January 12, 2020
Also would like to reassure to all - बिहार में CAA-NRC लागू नहीं होगा।
പൗരത്വ ഭേദഗതി നിയമം ബിഹാറിൽ നടപ്പാക്കില്ലെന്നും പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു. കോൺഗ്രസിൻെറ നയ തീരുമാനങ്ങളുടെ അന്തിമ തീരുമാനങ്ങളെടുക്കുന്ന വർക്കിങ് കമ്മറ്റിയിൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ പാർട്ടി പ്രമേയം പാസാക്കിയ സാഹചര്യത്തിലാണ് പ്രശാന്ത് കിഷോറിൻെറ നന്ദി പ്രകടനം.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിൻെറ പ്രധാന തീരുമാനങ്ങളാണ് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും. സി.എ.എ വിരുദ്ധ സമീപനത്തിൽ നിന്ന് പാർലമൻറിലെ വോട്ടെടുപ്പ് വേളയിൽ ജെ.ഡി.യു പിന്നാക്കം പോയിരുന്നു. എൻ.ആർ.സിയെ കുറിച്ച് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ മൗനം പാലിക്കുകയുമാണ് ചെയ്തത്. കൂടാതെ എൻ.ആർ.സിയിലേക്കുള്ള ആദ്യ ചുവടുവെപ്പായി കണക്കാക്കുന്ന ദേശീയ ജനസംഖ്യ പട്ടികക്കുള്ള വിജ്ഞാപനം കഴിഞ്ഞ മാസം നിതീഷ് കുമാറിൻെറ നേതൃത്വത്തിലുള്ള സർക്കാർ ഇറക്കുകയും ചെയ്തിരുന്നു.
പൗരത്വ പട്ടിക, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് സജീവമല്ലെന്ന് നേരത്തേ പ്രശാന്ത് കിഷോർ വിമർശിച്ചിരുന്നു. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന് രേഖാമൂലം പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറുണ്ടോ എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.