മുംബൈ: അനാവശ്യ ലൗ ജിഹാദ് പരാമർശം വലിച്ചിഴച്ച് പുലിവാൽ പിടിച്ചതിന് പിന്നാലെ പഴയ ട്വീറ്റുകൾ മുക്കി ദേശീയ വനിത കമീഷൻ അധ്യക്ഷ.
മഹാരാഷ്ട്രയിലെ സ്ത്രീ സുരക്ഷ വിഷയങ്ങൾ ചർച്ചചെയ്യാൻ ഗവർണർ ഭഗത് സിങ് കോശിയാരിയുമായി ചർച്ച നടത്തിയ ശേഷം കമീഷൻ അധ്യക്ഷ രേഖ ശർമ ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിെൻറ അടിക്കുറിപ്പിലാണ് ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ചചെയ്തത് എന്ന് വ്യക്തമാക്കിയിരുന്നത്.
എന്നാൽ, ലൗ ജിഹാദ് ഇല്ല എന്ന് കേന്ദ്ര സർക്കാർ തന്നെ പാർലമെൻറിൽ വെളിപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ അധ്യക്ഷയുടെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പാണെന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ചൂണ്ടിക്കാട്ടി.
ഹരിയാനയിലെ ബി.ജെ.പി ജില്ല ഭാരവാഹിയായിരുന്ന രേഖ പലപ്പോഴായി നടത്തിയിട്ടുള്ള സ്ത്രീവിരുദ്ധ ട്വീറ്റുകളും പരാമർശങ്ങളും ഇതിനൊപ്പം ഉയർന്നു വന്നു. അതോടെ പഴയ ട്വീറ്റുകൾ മറ്റുള്ളവർക്ക് ലഭ്യമാവാത്ത രീതിയിൽ മറച്ചുവെക്കാൻ നിർബന്ധിതയാവുകയായിരുന്നു രേഖ.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്നത് കണ്ടില്ലെന്നു നടിക്കുന്ന കമീഷൻ, കേന്ദ്രവുമായി ഇടഞ്ഞുനിൽക്കുന്ന മഹാരാഷ്ട്രയിൽ പ്രശ്നങ്ങൾ ഉണ്ടെന്നു വരുത്തിത്തീർക്കാൻ ബോധപൂർവം ശ്രമം നടത്തുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.