Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൗ ജിഹാദ് പ്രയോഗത്തിൽ...

ലൗ ജിഹാദ് പ്രയോഗത്തിൽ കുരുങ്ങി; രേഖ ശർമ ട്വീറ്റുകൾ മുക്കി

text_fields
bookmark_border
ലൗ ജിഹാദ് പ്രയോഗത്തിൽ കുരുങ്ങി; രേഖ ശർമ ട്വീറ്റുകൾ മുക്കി
cancel
camera_alt

രേ​ഖ ശ​ർ​മ

മും​ബൈ: അ​നാ​വ​ശ്യ ലൗ ​ജി​ഹാ​ദ് പ​രാ​മ​ർ​ശം വ​ലി​ച്ചി​ഴ​ച്ച് പു​ലി​വാ​ൽ പി​ടി​ച്ച​തി​ന് പി​ന്നാ​ലെ പ​ഴ​യ ട്വീ​റ്റു​ക​ൾ മു​ക്കി ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ.

മ​ഹാ​രാ​ഷ്​​ട്ര​യി​ലെ സ്ത്രീ ​സു​ര​ക്ഷ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ഗ​വ​ർ​ണ​ർ ഭ​ഗ​ത് സി​ങ് കോ​ശി​യാ​രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം ക​മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച ചി​ത്ര​ത്തി‍െൻറ അ​ടി​ക്കു​റി​പ്പി​ലാ​ണ് ലൗ ​ജി​ഹാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് ച​ർ​ച്ച​ചെ​യ്ത​ത് എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ലൗ ​ജി​ഹാ​ദ് ഇ​ല്ല എ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ പാ​ർ​ല​മെൻറി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​ധ്യ​ക്ഷ​യു​ടെ ല​ക്ഷ്യം രാ​ഷ്​​ട്രീ​യ മു​ത​ലെ​ടു​പ്പാ​ണെ​ന്ന്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഹ​രി​യാ​ന​യി​ലെ ബി.​ജെ.​പി ജി​ല്ല ഭാ​ര​വാ​ഹി​യാ​യി​രു​ന്ന രേ​ഖ പ​ല​പ്പോ​ഴാ​യി ന​ട​ത്തി​യി​ട്ടു​ള്ള സ്ത്രീ​വി​രു​ദ്ധ ട്വീ​റ്റു​ക​ളും പ​രാ​മ​ർ​ശ​ങ്ങ​ളും ഇ​തി​നൊ​പ്പം ഉ​യ​ർ​ന്നു വ​ന്നു. അ​തോ​ടെ പ​ഴ​യ ട്വീ​റ്റു​ക​ൾ മ​റ്റു​ള്ള​വ​ർ​ക്ക് ല​ഭ്യ​മാ​വാ​ത്ത രീ​തി​യി​ൽ മ​റ​ച്ചു​വെ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​വു​ക​യാ​യി​രു​ന്നു രേ​ഖ.

ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന ക​മീ​ഷ​ൻ, കേ​ന്ദ്ര​വു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ഹാ​രാ​ഷ്​​ട്ര​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ബോ​ധ​പൂ​ർ​വം ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Love JihadRekha sharma
News Summary - Rekha Sharma sparks row after meeting Maharashtra governor to discuss ‘rise in love jihad cases’
Next Story