ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിന് പിന്നാലെ റഷ്യയുമായി നരേന്ദ്ര മോദി സർക്കാർ ഏർപ്പെട്ട വ്യോമപ്രതിരോധത്തിനുള്ള 39,000 കോടി രൂപയുടെ എസ് 400 ട്രയംഫ് മിസൈൽ സംവിധാന ഇടപാടും വിവാദത്തിലേക്ക്. റഫാൽ ഇടപാടിൽ സംശയത്തിെൻറ നിഴലിലുള്ള റിലയൻസ് ഡിഫൻസ് എസ് 400 മിസൈൽ ഇടപാടിലും ഒാഫ്സെറ്റ് പങ്കാളിയാണെന്ന വാർത്ത ‘ഇന്ത്യ ടുഡേ’യാണ് പുറത്തു വിട്ടത്.
2015ൽ പ്രധാനമന്ത്രി മോദി റഷ്യ സന്ദർശിച്ച സമയം റിലയൻസ് ഡിഫൻസ് റഷ്യയിലെ മറ്റൊരു കമ്പനിയായ ‘അൽമാസ് ആെൻറ’യുമായി പ്രതിരോധ കരാറിൽ ഒപ്പിട്ടിരുന്നു. 600 കോടി രൂപയുടേതായിരുന്നു കരാർ. ഇന്ത്യ വാങ്ങുന്ന എസ് 400 പ്രതിരോധ മിസൈലുകൾ നിർമിക്കുന്ന റോബോൺ എക്സ്പോർട്ടിെൻറ ഉപകമ്പനിയാണ് അൽമാസ് ആെൻറ.
എസ് 400 മിസൈലുകളുടെ നിർമാണത്തിനും അറ്റകുറ്റ പ്പണിക്കുമായാണ് റിലയൻസ് ഡിഫൻസും റഷ്യൻ കമ്പനിയുമായി കരാറിൽ ഒപ്പുെവച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, ഇൗ ഇടപാടിലും അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസ് പങ്കാളിയാണെന്നാണ് വ്യക്തമാവുന്നത്.
2015ൽ ഇതുമായി ബന്ധപ്പെട്ട് വാർത്തക്കുറിപ്പും റിലയൻസ് ഇറക്കിയിരുന്നു. ഇന്ത്യക്ക് വേണ്ടി മിസൈൽ നിർമിക്കുന്നതിനായി റഷ്യൻ കമ്പനിയുമായി കരാർ ഒപ്പിെട്ടന്നായിരുന്നു വാർത്തക്കുറിപ്പ്. ഇന്ത്യ-റഷ്യ ബന്ധത്തിൽ നിർണായക നാഴികക്കല്ലാണ് ഇരു കമ്പനികളും തമ്മിലുള്ള കരാറെന്ന് റിലയൻസ് ചൂണ്ടിക്കാട്ടിയിരുന്നു.
വർഷങ്ങൾ നീണ്ട ചർച്ചകൾക്കുശേഷമാണ് റഷ്യയിൽനിന്ന് എസ് 400 മിസൈൽ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. അമേരിക്കയുടെ ഉപരോധ ഭീഷണി തള്ളിയാണ് ഇന്ത്യയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.