ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം നേടണമെങ്കിൽ ഇനിമുതൽ അപേക്ഷയിൽ മതവും രേഖപ്പെടുത്തണം. അപേക്ഷയിൽ മതം രേഖപ്പെടുത്തുന്നതിനുവേണ്ടി 2009ലെ പൗരത്വ ചട്ടത്തിൽ കേന്ദ്രം ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കി. ഇതിനായി അപേക്ഷയിൽ പ്രത്യേക കോളം തയാറാക്കും.
ഇന്ത്യൻ പൗരത്വമുള്ളയാളെ വിവാഹം കഴിച്ച ആൾക്കോ ഇന്ത്യൻ പൗരത്വമുള്ളവരുടെ വിദേശത്ത് ജനിച്ച രക്ഷിതാക്കൾക്കോ മക്കൾക്കോ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് അപേക്ഷയിൽ ഇതുവരെ മതം ഏതെന്ന് ചോദിച്ചിരുന്നില്ല.
അതേസമയം, പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് തുടങ്ങി രാജ്യങ്ങളിൽനിന്നുമുള്ളവർ പൗരത്വത്തിന് അപേക്ഷിക്കുേമ്പാൾ മാത്രമേ മതം നിർബന്ധമായും രേഖപ്പെടുത്തേണ്ടതുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.