ബംഗളൂരു: കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന മതപരമായ വിഭജനത്തിൽ ആശങ്കയറിയിച്ച് ബയോകോൺ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ ഷാ. ഈ വർഗീയ വിഭജനം ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനത്തെ സാരമായി ബാധിക്കുമെന്നും ടെക്, ബയോടെക് മേഖലകളിലെ രാജ്യത്തിന്റെ "ആഗോള നേതൃത്വത്തെ" വരെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
'സംസ്ഥാനത്ത് വർധിക്കുന്ന മതപരമായ ഭിന്നത പരിഹരിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണം' - ബുധനാഴ്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ ടാഗ് ചെയ്ത് കിരൺ മജുംദാർ ട്വീറ്റ് ചെയ്തു. കർണാടക മുഖ്യമന്ത്രി വളരെ പുരോഗമനവാദിയായ നേതാവാണെന്നും അദ്ദേഹം ഉടൻ തന്നെ ഈ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവർ തുടർന്നുള്ള ട്വീറ്റിൽ കൂട്ടിച്ചേർത്തു.
വി.എച്ച്.പി , ബജ്റംഗ്ദൾ തുടങ്ങിയ തീവ്ര ഹിന്ദു ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിൽ ദക്ഷിണ കന്നഡയിലെയും ശിവമോഗയിലെയും ക്ഷേത്രോത്സവങ്ങളിൽ നിന്ന് മുസ്ലീം വ്യാപാരികൾക്ക് കഴിഞ്ഞ ആഴ്ച വിലക്കേർപ്പെടുത്തിയിരുന്നു. ഈ തീരുമാനത്തിന് നിയമസാധുതയുണ്ടെന്നാണ് സംസ്ഥാന നിയമസഭയിൽ നടത്തിയ ഔദ്യോഗിക പ്രസ്താവനയിൽ കർണാടക സർക്കാർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.