ബംഗളൂരു: കർണാടകയിലെ റസിഡൻഷ്യൽ സ്കൂളുകളിൽ മതപരമായ ഉത്സവങ്ങൾ സംഘടിപ്പിക്കുന്നത് വിലക്കി ഉത്തരവ്. സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിൽ വരുന്ന റസിഡൻഷ്യൽ സ്കൂൾ കോളജ് പരിസരത്ത് മതപരമായ ഉത്സവങ്ങൾ ആഘോഷിക്കുന്നത് നിരോധിച്ചാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.ദേശീയ ഉത്സവങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ, മഹത് വ്യക്തികളുടെ വാർഷികം എന്നിവ മാത്രമേ റസിഡൻഷ്യൽ സ്കൂളുകളിൽ ആഘോഷിക്കാൻ പാടുള്ളൂവെന്ന് ഉത്തരവിന്റെ അനുബന്ധ സർക്കുലറിൽ പറയുന്നു.
റമദാൻ, ക്രിസ്മസ്, സംക്രാന്തി, ഈദ് മിലാദ് തുടങ്ങിയ മതപരമായ ആഘോഷങ്ങൾക്കും വിലക്കുണ്ട്.റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, കന്നട രാജ്യോത്സവം, അംബേദ്കർ ജയന്തി ഉൾപ്പെടെയുള്ള 10 ഉത്സവങ്ങൾ നടത്താം. ചട്ടം ലംഘിച്ച് മതപരമായ ആഘോഷങ്ങൾ നടത്തിയാൽ സ്കൂളുകളിലെയും കോളജുകളിലെയും പ്രിൻസിപ്പൽമാർക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.