ഗുജറാത്ത് തെരഞ്ഞെടുപ്പ്: സർക്കാർ ഓഫീസുകളിൽ നിന്ന് മോദിയുടെ ഫോട്ടോകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആപ്

ഗാന്ധിനഗർ: തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ കേന്ദ്ര -സംസ്ഥാന സർക്കാർ ഓഫീസുകളിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോകൾ നീക്കം ചെയ്യാനോ മറക്കാനോ നിർദേശം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ച് എ.എ.പി. ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകനായ മോദിയുടെ ചിത്രങ്ങൾ സർക്കാർ ഓഫീസുകളിൽ പ്രദർശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും എ.എ.പി ചൂണ്ടിക്കാട്ടി.

പ്രചാരണത്തിനിറങ്ങുന്ന രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോകൾക്ക് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയും. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള സർക്കാർ ഓഫീസുകളിലെ പ്രധാനമന്ത്രിയുടെ ഫോട്ടോകൾ മറക്കുകയോ നീക്കം ചെയ്യുകയോ വേണം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ ഉടൻ പുറപ്പെടുവിക്കണമെന്നും എ.എ.പിയുടെ പരാതിയിൽ പറയുന്നു.

ഡിസംബർ ഒന്ന്, അഞ്ച് തിയതികളിൽ രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. ആകെ182 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 178 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ എ.എ.പി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    
News Summary - Remove, cover PM Modi's photos in govt offices in poll-bound Gujarat: AAP to EC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.