ന്യൂഡൽഹി: ഒക്ടോബർ 15ന് സ്കൂൾ തുറക്കുന്നത് സംബന്ധിച്ച ഉത്തരവിൽ വ്യക്തതയുമായി കേന്ദ്രആഭ്യന്തര മന്ത്രാലയം. സ്കൂൾ തുറക്കുന്നത് നിർബന്ധമല്ലെന്ന് വെള്ളിയാഴ്ച ഇറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഒക്ടോബർ 15 മുതൽ സ്കുളുകൾക്കും കോച്ചിങ് സെൻററുകൾക്കും തുറന്ന് പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
അൺലോക്ക് 5ൻെറ ഭാഗമായാണ് സ്കൂളുകളുടെ പ്രവർത്തനത്തിന് ഇളവ് അനുവദിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്ക് എടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. സ്കൂൾ അധികൃതരുമായി കൂടിയാലോചിച്ച് കോവിഡ് സ്ഥിതി വിലയിരുത്തി മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിൻെറ ഉത്തരവ്.
കേന്ദ്രസർക്കാർ ഉത്തരവിൻെറ ചുവടുപിടിച്ച് പല സംസ്ഥാനങ്ങളും സ്കൂളുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ്. സ്കൂളുകൾ തുറക്കുമെന്ന് ഉത്തരാഖണ്ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടകയും ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി മുന്നോട്ട് പോവുകയാണ്. കേരളം ഉടൻ തുറക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.