ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണ ശാല തുറന്നുപ്രവർത്തിക്കുന് നതിന് ദേശീയ ഹരിത ട്രൈബ്യൂണൽ അനുമതി നൽകിയത് തമിഴ്നാട്ടിലെ അണ്ണാ ഡി.എം.കെ സർക്കാ റിന് കനത്ത തിരിച്ചടിയായി. മേയ് 22ന് നടന്ന ജനകീയ പ്രക്ഷോഭത്തിലുണ്ടായ പൊലീസ് വെ ടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനി അടച്ചുപൂട്ടിയത്. ഇതുമായി ബന്ധെപ്പട്ട് തമിഴ്നാട് സർക്കാർ പുറെപ്പടുവിച്ച ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും നിയമസഭ വിളിച്ചുകൂട്ടി പ്രമേയം പാസാക്കി നയപരമായ തീരുമാനം കൈക്കൊള്ളണമെന്നും പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും സാമൂഹിക സന്നദ്ധ സംഘടനകളും മറ്റും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ ഉത്തരവ് റദ്ദാക്കാനാവില്ലെന്നാണ് മന്ത്രിമാർ ആവർത്തിച്ച് പ്രസ്താവിച്ചിരുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാറുകളും വേദാന്ത ഗ്രൂപ് കമ്പനിയും നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെക്കൊണ്ട് നടപടിയെടുപ്പിച്ചതെന്നും ആരോപണമുയർന്നിരുന്നു.
20 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിലും സ്റ്റെർലൈറ്റ് വിഷയം ആളിക്കത്തുമെന്നുറപ്പാണ്. 1996ലാണ് ചെമ്പുശാല പ്രവർത്തനം തുടങ്ങിയത്. തുറന്നതു മുതൽ പ്രദേശത്ത് പ്രതിഷേധവും ശക്തമായിരുന്നു. പരിസ്ഥിതിക്കും ഭൂഗർഭജലത്തിനും ജനങ്ങളുടെ ആരോഗ്യത്തിനും ഹാനികരമായ പദ്ധതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തദ്ദേശവാസികൾ സംഘടിച്ചത്. വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങൾ ജനങ്ങളുടെ ആശങ്കകൾ ശരിവെക്കുന്നതായിരുന്നു.
1997 മേയ് അഞ്ചിന് ശാലയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് ഒരാൾ മരിക്കുകയും നിരവധിപേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു. 2013ലും പ്ലാൻറിൽനിന്ന് വാതകം ചോർന്നതിനെ തുടർന്ന് പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിത കമ്പനി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. എന്നാൽ, കമ്പനി ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തു. 2015 മേയ് മാസത്തിൽ കമ്പനി വീണ്ടും തുറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.