ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമ കേസിൽ റിപ്പോർട്ട് പരസ്യമാക്കണമെന്ന് മുൻ സുപ്രീംകോടതി ജഡ്ജി. ജസ്റ്റിസ് ഇന്ദിര ബാനർജിയാണ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഗൊഗോയിയുടെ കേസിൽ വ്യക്തത വരുത്തണമെന്ന് ഇന്ദിര ബാനർജി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഇന്ദിര ബാനർജി, എസ്.എ ബോബ്ഡെ, ഇന്ദു മൽഹോത്ര എന്നിവരാണ് ഗൊഗോയിക്കെതിരെ സുപ്രീംകോടതി ജൂനിയർ അസിസ്റ്റന്റ് ഉന്നയിച്ച ലൈംഗികാരോപണം അന്വേഷിച്ചത്.
ലൈംഗികാതിക്രം നടന്നോയെന്നല്ല സ്ഥാനത്ത് നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റണോയെന്ന് മാത്രമാണ് അന്ന് പരിശോധിച്ചതെന്ന് ഇന്ദിര ബാനർജി ബാർ ആൻഡ് ബെഞ്ചിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.