ഹൈദരാബാദ്: തെലങ്കാന ബി.ജെ.പി അധ്യക്ഷനെതിരെ കൊലപാതക ശ്രമമുണ്ടായെന്ന വാർത്ത വ്യാജമെന്ന് പൊലീസ്. ബണ്ടി സഞ്ജയ്കുമാറിനെതിരെ വധ ശ്രമം നടന്നെന്നായിരുന്നു വാർത്ത പ്രചരിച്ചത്. പിന്നാലെ വ്യാജമെന്നാണ് ഹൈദരാബാദ് ജോയിന്‍റ് കമീഷണർ പി. വിശ്വപ്രസാദ് വ്യക്തമാക്കി.
'ചില മാധ്യമങ്ങളിൽ ബണ്ടിക്കെതിരെ കൊലപാതക ശ്രമം നടന്നെന്ന് വാർത്ത പ്രചരിക്കുന്നു. എന്നാൽ അങ്ങനെയൊരു സംഭവം ഇല്ല. വ്യാജ വാർത്തകളെ വിശ്വസിക്കരുത്' പൊലീസ് പറഞ്ഞു. അതേസമയം ഇന്ന് നടക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് തെരഞ്ഞെടുപ്പിൽ വോട്ട് ലക്ഷ്യിട്ടാണ് വധശ്രമ നാടകമെന്ന ആരോപണവും ഉയരുന്നുണ്ട്.
രണ്ടുപാർട്ടികളിലെ പ്രവർത്തകർ തമ്മിൽ വാക് തർക്കമുണ്ടായിരുന്നു. തർക്കത്തിനിടെ കാറിന്‍റെ ചില്ല് തകർത്തിരുന്നു. അത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അല്ലാതെ കൊലപാതക ശ്രമം പോലോത്ത ഗുരുതര സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് എ.ഐ.എം.ഐഎം നേതാവ് അക്ബറുദ്ദീൻ ഉവൈസി, ബണ്ടി സഞ്ജയ് എന്നിവർക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇരുവരും തമ്മിൽ വിദ്വേഷ പ്രസംഗമുണ്ടായത്.
മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്‍റെയും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി രാമ റാവുവിന്‍റെയും സ്മാരകങ്ങൾ പൊളിച്ചുമാറ്റണമെന്നാണ് അക്ബറുദ്ദീൻ ഒവൈസി പ്രസംഗിച്ചത്. മറുപടിയായി എ.ഐ.എം.ഐ.എം ഓഫീസായ 'ദാറുസ്സലാം' പൊളിക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാർ ഭീഷണിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.