ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങൾക്കിടയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ക്ക് 10 ശതമാനം സംവരണം വ്യവസ്ഥചെയ്ത് ഭരണഘടന ഭേദഗതി കൊണ്ടുവരാൻ കേന്ദ്രമന്ത്ര ിസഭ തീരുമാനിച്ചു. ശീതകാല പാർലമെൻറ് സമ്മേളനം അവസാനിക്കുന്ന ചൊവ്വാഴ്ച ബിൽ ലോക ്സഭയിൽ അവതരിപ്പിക്കും.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക് ക വിഭാഗക്കാർക്കും (ഒ.ബി.സി) നിലവിലുള്ള മൊത്തം സംവരണം 50 ശതമാനമാണ്. ഇൗ സംവരണത്തിെൻറ പരിധിയിൽ വരാത്തവർക്കിടയിൽ സാമ്പത്തികമായി ദൗർബല്യം നേരിടുന്നവർക്ക് 10 ശതമാനം സംവരണം നൽകുേമ്പാൾ, മൊത്തം സംവരണ ക്വോട്ട 60 ശതമാനമാകും. ഇപ്പോഴത്തെ സംവരണം അതേപടി നിലനിർത്തും.
സാമ്പത്തിക സംവരണത്തിെൻറ പൊതു മാനദണ്ഡങ്ങൾ ഇവയാണ്: ഒന്ന്, കുടുംബത്തിെൻറ വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയരുത്. രണ്ട്, അഞ്ച് ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവർക്ക് സംവരണം കിട്ടില്ല. മൂന്ന്, 1000 ചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുകൾ ഉള്ളവരെ ഒഴിവാക്കും. നാല്, പാർപ്പിട ഭൂമി 100 യാർഡിൽ കവിയരുത്.
ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിലും മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10 ശതമാനം നീക്കിവെക്കുകവഴി പൊതുവിഭാഗത്തിനുള്ള അവസരം 40 ശതമാനമായി ചുരുങ്ങും. പ്രധാനമന്ത്രി നരേന്ദ്രേമാദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അംഗീകരിച്ച ബില്ലിലെ വിശദ വിവരങ്ങൾ പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് ഭരണഘടനയുടെ 15, 16 അനുഛേദങ്ങളാണ് ഭേദഗതി ചെയ്യുന്നത്. ഇൗ ബില്ലിന് പാർലമെൻറിെൻറ ഇരുസഭകളുടെയും അംഗീകാരത്തിനു പുറമെ, വിവിധ സംസ്ഥാന നിയമസഭകളുടെയും അനുമതി തേടണം. സംവരണ പരിധി ഉയർത്തുന്ന നിയമനിർമാണം കോടതിയുടെ പരിശോധനക്കും വിധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.