ജയ്പുർ: പ്രധാനമന്ത്രി നേരന്ദ്ര മോദിക്കെതിരെ പ്രക്ഷോഭ ഭീഷണി മുഴക്കിയപ്പോൾ രാജസ്ഥാനിൽ ഗുജ്ജർ വിഭാഗത്തെയും ഏറ്റവും പിന്നാക്ക വിഭാഗത്തിൽപ്പെടുത്തി (എം.ബി.സി) സർക്കാർ ഉത്തരവിറക്കി. ഇവരുൾപ്പെടെ അഞ്ച് ജാതികളെ എം.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഉത്തരവ്. ഇതോടെ സർക്കാർ തസ്തികകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) ലഭിക്കുന്ന 21 ശതമാനം സംവരണ േക്വാട്ടയുടെ ആനുകൂല്യം ഇൗ വിഭാഗങ്ങൾക്കും ലഭ്യമാകും.
ബഞ്ജാര, ഗഡിയ, രൈഖ, ഗദാറിയ എന്നിവരാണ് ആനുകൂല്യം ലഭ്യമാകുന്ന മറ്റ് നാല് വിഭാഗങ്ങൾ. ജൂലൈ മൂന്നിന് പ്രധാനമന്ത്രി ജയ്പുർ സന്ദർശിക്കുന്ന വേളയിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേരത്തെ ഗുജ്ജർ വിഭാഗം ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ഗുജ്ജർ നേതാക്കളുമായി നടത്തിയ ചർച്ചയിൽ സംവരണം ഉറപ്പാക്കുമെന്ന് പാർലമെൻററി കാര്യ മന്ത്രി രാജേന്ദ്ര റാേത്താഡ് വാഗ്ദാനം നൽകി.
ഇതുപ്രകാരം കഴിഞ്ഞദിവസം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതോടെ പ്രക്ഷോഭത്തിൽനിന്ന് പിൻവാങ്ങിയതായി ഗുജ്ജർ അർകസാൻ സംഘർഷ് സമിതി വക്താവ് ഹിമ്മത് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.