ന്യൂഡൽഹി: ഉദ്യോഗക്കയറ്റത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണത്തിന് സുപ്രീംകോടതി വാക്കാൽ അനുമതി നൽകി. സംവരണ വിവാദത്തിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ അന്തിമവിധി വരുന്നതുവരെ നിയമത്തിനുള്ളിൽനിന്ന് പട്ടിക വിഭാഗക്കാരായ ഉദ്യോഗസ്ഥർക്ക് അനുകൂല സമീപനം കേന്ദ്ര സർക്കാറിന് സ്വീകരിക്കാമെന്ന് ജസ്റ്റിസുമാരായ ആദർശ് കുമാർ ഗോയൽ, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഉദ്യോഗക്കയറ്റത്തിലെ സംവരണം അനിശ്ചിത കാലത്തേക്ക് നീട്ടി 1997 ആഗസ്റ്റ് 13ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഡൽഹി ഹൈകോടതി കഴിഞ്ഞ വർഷം ആഗസ്റ്റിൽ റദ്ദാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച പ്രത്യേകാനുമതി ഹരജിയിലാണ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിെൻറ ഇടക്കാല ഇളവ്.
എന്നാൽ, ഇടക്കാല വിധി ഹൈകോടതി വിധി സ്റ്റേ ചെയ്യുന്നില്ല എന്ന് ജസ്റ്റിസ് ഭൂഷൺ ഒാർമിപ്പിച്ചു. 14,000 ഒഴിവുകൾ നികത്താനുള്ളതിനാൽ കേന്ദ്ര സർക്കാറിെൻറ ഹരജി അടിയന്തരമായി കേൾക്കണമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് ആവശ്യപ്പെട്ടു. സർക്കാറിന് അതിെൻറ ജീവനക്കാർക്ക് ഉദ്യോഗക്കയറ്റം നൽകേണ്ട ബാധ്യതയുെണ്ടന്ന് പറഞ്ഞപ്പോൾ നിയമ പ്രകാരം ഉദ്യോഗക്കയറ്റവുമായി സർക്കാറിന് മുന്നോട്ടുപോകാമെന്നും എന്നാൽ, നിയമമെന്താണെന്ന് തങ്ങളിപ്പോൾ പറയുന്നില്ലെന്നും ബെഞ്ച് പ്രതികരിച്ചു.
ഇക്കഴിഞ്ഞ മേയ് 17ന് ജസ്റ്റിസുമാരായ കുര്യൻ ജോസഫും എം. ശാന്തനുഗൗഡറും പുറപ്പെടുവിച്ച വിധിയിൽ കേന്ദ്ര സർക്കാറിെൻറ പ്രത്യേകാനുമതി ഹരജി പരിഗണനയിലുണ്ടെന്ന് കരുതി സംവരണക്കാരെ സംവരണക്കാരായും സംവരണമില്ലാത്തവരെ അങ്ങനെയും കണക്കാക്കി ഉദ്യോഗക്കയറ്റം നൽകുന്നതിന് കേന്ദ്ര സർക്കാറിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.