ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഉദ്യോഗക്കയറ്റത്തിലെ സംവരണം അട്ടിമറിച്ച സുപ്രീംകോടതി വിധിക്ക് എതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി വിഷയം ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച നാഗരാജ് കേസിലെ വിവാദ വിധി അഞ്ചംഗ ഭരണഘടന ബെഞ്ച് പരിശോധിക്കുമെന്ന് കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഇതിൽനിന്ന് വ്യത്യസ്തമായാണ് ഏഴംഗ ബെഞ്ചിന് വിട്ടത്. വിഷയത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ െറയിൽേവ അടക്കമുള്ള മേഖലകളിൽ ലക്ഷക്കണക്കിന് തസ്തികകൾ നികത്തപ്പെടാതെ കിടക്കുകയാണെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ബോധിപ്പിച്ചു.
എന്നാൽ, ഭരണഘടന ബെഞ്ച് വിവിധ കേസുകളുമായി തിരക്കിലാണെന്നും ആഗസ്റ്റ് ഒന്നാം വാരത്തിൽ മാത്രമേ പരിഗണിക്കാനാകൂ എന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ മറുപടി. അതേസമയം ഉദ്യോഗക്കയറ്റത്തിൽ സംവരണം നൽകുന്നതിൽനിന്ന് കേന്ദ്ര സർക്കാറിനെ ആരും തടഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.