കണ്ണൂര്‍: അസാധു നോട്ട് നശിപ്പിക്കല്‍ വര്‍ഷങ്ങളായുള്ള പ്രക്രിയയാണെങ്കിലും ഭീമമായ പുതിയ സ്റ്റോക്ക് നശിപ്പിക്കാനുള്ള നടപടി റിസര്‍വ് ബാങ്കിന് പങ്കപ്പാടായി. തിരുവനന്തപുരം ആര്‍.ബി.ഐയിലെ ഇഷ്യൂ ഡിപ്പാര്‍ട്മെന്‍റ് ഇത് സംബന്ധിച്ച് കരാര്‍ നല്‍കാന്‍ നടപടി തുടങ്ങി. സംസ്ഥാനത്തെ കറന്‍സി ചെസ്റ്റുകളില്‍നിന്ന് അസാധു നോട്ടിന്‍െറ ഒന്നാം ഘട്ടം പാര്‍സല്‍ പൂര്‍ണമായും തിരുവനന്തപുരത്ത് എത്തിയിട്ടില്ല. അതിനിടെ തന്നെ ഗോഡൗണ്‍ നിറഞ്ഞതിനാല്‍ ജില്ലകളില്‍ നിന്നുള്ള രണ്ടാംഘട്ടം അല്‍പം വൈകി അയക്കാനാണ് നിര്‍ദേശം. അസാധു നോട്ട് നശിപ്പിക്കുന്നതിന്‍െറ മുന്നോടിയായി നേരത്തേ സ്റ്റോക്കുള്ള പാഴ്നോട്ടുകളുടെ പൊടിച്ച് നുറുക്കിയ സ്റ്റോക്ക് പുറത്തേക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്.
പാഴ്നോട്ടുകള്‍ കത്തിച്ചുകളയാറാണ് പതിവ്. പക്ഷേ, പരിസ്ഥിതി മലിനീകരണത്തെതുടര്‍ന്ന് റിസര്‍വ് ബാങ്കില്‍ തന്നെ പൊടിക്കുന്ന യന്ത്രംവെച്ചു. മുഷിഞ്ഞ നോട്ടുകള്‍ പിന്‍വലിക്കല്‍ നയമനുസരിച്ച് പ്രത്യേക നിയമനടപടിയുടെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം കീറിയതും പഴകിയതുമായ നോട്ടുകള്‍ തിരുവനന്തപുരത്തെ ഷ്രെഡിങ് യന്ത്രത്തില്‍ പൊടിച്ച് തുണ്ടുകളാക്കിയാണ് പുറത്തുനല്‍കുന്നത്. തിരുവനന്തപുരം ആര്‍.ബി.ഐ ഇതിനായി സ്വകാര്യ ഏജന്‍സിക്ക് ഓരോ വര്‍ഷവും തൂക്കമനുസരിച്ച് ആക്രി വിലക്ക് കരാര്‍ നല്‍കാറാണ് പതിവ്. പിന്നീട് ഹാഡ്ബോര്‍ഡ്, പേപ്പര്‍വെയ്റ്റ്, ടെക്സ്റ്റൈല്‍സുകളില്‍ തുണി ചുറ്റാനുപയോഗിക്കുന്ന റോള്‍ തുടങ്ങിയവ നിര്‍മിക്കുന്ന ഫാക്ടറികളിലത്തെിക്കുന്നു. നോട്ടുകളിലടങ്ങിയ ഘടകങ്ങള്‍ ഹാഡ്ബോര്‍ഡും പേപ്പര്‍വെയ്റ്റും ഉണ്ടാക്കാന്‍ അനുയോജ്യമാണ്.
കണ്ണൂരില്‍ വെസ്റ്റേണ്‍ ഇന്ത്യ പൈ്ളവുഡ്സിലും വര്‍ഷങ്ങളായി ഇങ്ങനെ പഴകിയ കറന്‍സികളുടെ പൊടിച്ചരച്ച തുണ്ടുകളുപയോഗിച്ച് ഹാഡ്ബോര്‍ഡ് നിര്‍മിക്കുന്നുണ്ട്. അസാധുവാക്കിയ 500, 1000 കറന്‍സികള്‍ ഷ്രെഡിങ് ചെയ്യാനുള്ളതിനാല്‍ നേരത്തേ നല്‍കിയ കരാറനുസരിച്ചുള്ള വേസ്റ്റ് മുഴുവന്‍ ഈ മാസം അവസാനത്തോടെ പുറത്തേക്ക് നീക്കാനാണ് കരാറുകാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് ഏതാനും ലോഡ് പൊടിച്ച പഴകിയ നോട്ട് കഴിഞ്ഞ ദിവസം വളപട്ടണത്തുമത്തെി. അസാധു നോട്ടുകളുടെ പുതിയ സ്റ്റോക്ക് ഭീമമായതിനാല്‍ അത് പൊടിച്ച് പുറത്തത്തെിക്കുന്നതിന് പുതിയ കരാര്‍ നല്‍കേണ്ടതുണ്ടെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. തിരുവനന്തപുരത്തെ ആര്‍.ബി.ഐക്ക് കീഴില്‍ കേരളത്തില്‍ 203ഉം മാഹിയില്‍ രണ്ടും ലക്ഷദ്വീപില്‍ ഒമ്പതും കറന്‍സി ചെസ്റ്റുകളാണുള്ളത്. അസാധു നോട്ടുകള്‍ ബാങ്കുകളില്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ അവസാനം വരെ ഉള്ളതിനാല്‍ വിവിധ ഘട്ടങ്ങളായി കറന്‍സി നശിപ്പിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.