ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വസതി അനുവദിക്കണമെന്ന് ആം ആദ്മി പാർട്ടി (ആപ്). ദേശീയ പാര്‍ട്ടി പദവി ലഭിക്കുന്നവർക്ക് പാര്‍ട്ടി ആസ്ഥാനവും, പാര്‍ട്ടി അധ്യക്ഷന്‍ വസതിയും ലഭിക്കാൻ അവകാശമുണ്ടെന്ന് ആപ് നേതാവും രാജ്യസഭ എം.പിയുമായ രാഘവ് ഛദ്ദ പറഞ്ഞു.
രണ്ടുവർഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാർട്ടി അംഗീകാരം നൽകിയത്. ദേശീയ പാർട്ടി അധ്യക്ഷനുള്ള അവകാശം അനുസരിച്ച് കെജ്രിവാളിന് വസതി നല്‍കണം.
ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡക്ക് സര്‍ക്കാര്‍ വസതി നല്‍കിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും ബി.എസ്.പി അധ്യക്ഷ മായാവതിക്കും സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍ക്കും വസതി അനുവദിച്ചിട്ടുണ്ട്.
കെജ്രിവാൾ മുഖ്യമന്ത്രി പദവിയിൽ നിന്ന് രാജിവെച്ചതിനാൽ ഔദ്യോഗികമായി ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കും. ദേശീയ പാർട്ടി അധ്യക്ഷനെന്ന നിലയിലുള്ള അവകാശം ലഭിക്കണമെന്നും രാഘവ് ഛദ്ദ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.