സ്ഥാനാർഥിനിർണയം പൂർത്തിയായതോടെ മധ്യപ്രദേശ് ബി.ജെ.പിയിൽ കൂട്ടരാജി. ആറ് സീറ്റുകളില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു. സ്ഥാനാർഥിത്വം മോഹിച്ചവർ പലരും പുറത്തായതോടെ കോൺഗ്രസിലും കലാപക്കൊടി ഉയർന്നു.
രണ്ട് ഡസനോളം സീറ്റുകളില്‍ ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാർഥികൾ പ്രവര്‍ത്തകരുടെ പ്രതിഷേധം നേരിടുകയാണ്. മൊറേന മകന് നിഷേധിച്ചതിനെ തുടർന്ന് മുന്‍മന്ത്രി റുസ്തം സിങ്, ടികംഗഡില്‍ സീറ്റ് നിഷേധിക്കപ്പെട്ട മുൻ എം.എല്‍.എ കെ.കെ. ശ്രീവാസ്തവ എന്നിവർ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചു. ഭോപാല്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ ഭഗവാന്‍ദാസ് സബ്നാനിയെ മാറ്റാനായി മുന്‍മന്ത്രി ഉമാശങ്കര്‍ ഗുപ്തയുടെ അനുയായികള്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വി.ഡി. ശര്‍മയുടെ മുന്നിൽ പ്രതിഷേധിച്ചു. നിരവധി ഭാരവാഹികള്‍ കത്തെഴുതിയിട്ടുമുണ്ട്.
നിരവധി സീറ്റുകളില്‍ കോണ്‍ഗ്രസിലും പ്രതിഷേധം തുടരുകയാണ്. രണ്ട് തവണ ബി.ജെ.പി എം.എല്‍.എയായ ഗിരിജാശങ്കര്‍ ശര്‍മക്ക് പകരം ഹൊഷംഗബാദ് സീറ്റില്‍നിന്ന് ചന്ദ്ര ഗോപാല്‍ മലയ്യക്ക് ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ പ്രവര്‍ത്തകര്‍ കമല്‍നാഥിന്റെ ഭോപാലിലെ വസതിക്ക് മുന്നിൽ പ്രകടനം നടത്തി. രാംവീര് സിങ് സിക്കാര്വറിന് പകരം ഷുജല്പുരില്നിന്ന് യോഗേന്ദ്ര സിങ്ങിന് നല്കണമെന്നാവശ്യപ്പെട്ടും പ്രവര്‍ത്തകർ കമൽനാഥിന്റെ വസതിക്ക് മുന്നിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.