ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭ പ്രസംഗത്തിെൻറ പേരിൽ ശർജീൽ ഇമാമിനെതിരെ ചുമത്തിയ കേസുകൾ ഒന്നായി പരിഗണിക്കണമെന്ന ഹരജിയിൽ സുപ്രീം കോടതി ഡൽഹി സർക്കാറിെൻറ അഭിപ്രായം തേടി. 10 ദിവസത്തിനകം മറുപടി നൽകാനാണ് ജസ്റ്റിസ് അശോക് ഭൂഷെൻറ നേതൃത്വത്തിലുള്ള ബെഞ്ച് സർക്കാറിനോട് ആവശ്യപ്പെട്ടത്.
തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ച് രാജ്യദ്രോഹ കേസുകൾ ഒന്നായി പരിഗണിച്ച് ഒറ്റ ഏജൻസി അന്വേഷിക്കണമെന്നവശ്യപ്പെട്ടാണ് ശർജീൽ കോടതിയെ സമീപിച്ചത്. എന്നാൽ, പ്രസംഗത്തിെൻറ പേരിൽ വിവിധ സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തതിൽ തെറ്റില്ലെന്ന് കോടതി പരാമർശിച്ചു.
അതേസമയം, സമാന സ്വഭാവത്തിൽ മാധ്യമപ്രവർത്തകനായ അർണബ് ഗോസ്വാമി നൽകിയ അപേക്ഷ സുപ്രീം കോടതി അടിയന്തിരമായി കേട്ടത് എങ്ങനെയെന്ന് ശർജീലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദേവ് ചോദിച്ചു. അർണബിനെതിരെ മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ മരവിപ്പിച്ച് നാഗ്പൂരിലെ കേസ് മാത്രം പരിഗണിച്ചാൽ മതിയെന്നായിരുന്നു കോടതിയുടെ ഉത്തരവ്. വ്യക്തിസ്വാതന്ത്ര്യം പോലും അപകടത്തിലായ തെൻറ കക്ഷിക്ക് സമാനമായ ആശ്വാസം നൽകാത്തത് എന്തുകൊണ്ടാണെന്ന് സിദ്ധാർത്ഥ് ദേവ് ചോദിച്ചു.
പൗരത്വ പ്രക്ഷോഭത്തിനിടെ ജാമിയ മില്ലിയ ഇസ്ലാമിയ, അലിഗഡ് എന്നിവിടങ്ങളിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ജനുവരി 28 ന് ബീഹാറിലെ ജഹനാബാദിൽ നിന്നാണ് ശർജീലിനെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ദില്ലി, ഉത്തർപ്രദേശ്, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇദ്ദേഹത്തിെനതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ വാദം കേൾക്കലിൽ അഭിഭാഷകൻ പറഞ്ഞു.
ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്.ഡി വിദ്യാർത്ഥിയായ ശർജീലിനെതിരെ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.