ഉത്സവകാല സീസണ്​ മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത്​ വരാനിരിക്കുന്ന ഉത്സവകാല സീസണ്​ മുന്നോടിയായി കോവിഡ്​ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ആഘോഷങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകളും നിയന്ത്രണങ്ങളുമാണ്​ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഒരേ സമയം കൂടുതൽ ആളുകൾ എത്തുന്നത്​ ഒഴിവാക്കാൻ ഉത്സവകാല സീസണുമായി ബന്ധപ്പെട്ട പരിപാടികൾ വ്യത്യസ്​ത സമയങ്ങളിൽ നടത്തണം. സാമൂഹിക അകലം പാലിച്ച്​ ജനങ്ങൾക്ക്​ നിൽക്കുന്നതിനുള്ള സ്ഥലങ്ങൾ പ്രത്യേകം മാർക്ക്​ ചെയ്യണം. സാനിറ്റൈസറും ശരീരോഷ്​മാവ്​ പരിശോധിക്കുന്ന ഉപകരണങ്ങളും ലഭ്യമാക്കണം. ആറടിയെങ്കിലും അകലം ആളുകൾ തമ്മിൽ വേണമെന്നും നിർദേശമുണ്ട്​.

മതപരമായ സ്ഥലങ്ങളിൽ വിഗ്രഹങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും സ്​പർശിക്കുന്നതിനുള്ള വിലക്ക്​ തുടരും. ഭക്​തിഗാനമേളകൾ നടത്താൻ അനുവാദമില്ല. കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച്​ അന്നദാനം നൽകാം. ഭക്ഷണം പാകം ചെയ്യുന്നവർക്ക്​ രോഗബാധയില്ലെന്ന്​ ഉറപ്പാക്കി വേണം ഇത്​ ചെയ്യാൻ. പൊതുസ്ഥലങ്ങൾ ഇടക്കിടക്ക്​ അണുവിമുക്​തമാക്കണം.

ദസ്​റ-ദീപാവലി ആഘോഷങ്ങൾ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവസീസണാണ്​. ഒക്​ടോബർ 25നാണ്​ ദസ്​റ ആഘോഷം. നവംബർ 14നാണ്​ ദീപാവലി ആഘോഷം നടക്കുക. ഈ രണ്ട്​ ആഘോഷങ്ങൾക്കും മുന്നോടിയായാണ്​ സർക്കാർ മാർനിർദേശങ്ങൾ പുറത്തിറക്കിയത്​.

Tags:    
News Summary - Restricted Entry, No Touching of Idols: Govt Calls for Covid-appropriate Behaviour in its Festive Season SOPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.