ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ജമ്മുവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് പെ ാലീസ് അറിയിച്ചു. എന്നാൽ കശ്മീരിലെ നിയന്ത്രണങ്ങൾ കുറച്ച് കാലത്തേക്ക് കൂടി തുടരും. നിലവിൽ ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മുനീർ ഖാൻ അറിയിച്ചു.
ആഗസ്റ്റ് നാല് മുതലാണ് ജമുകശ്മീരിൽ സൈന്യവും പൊലീസും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് തലേ ദിവസം മുതലായിരുന്നു നിയന്ത്രണങ്ങൾ. ഏകദേശം, 50,000ത്തോളം സൈനികരേയാണ് കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട പെല്ലറ്റാക്രമണങ്ങൾ മാത്രമാണ് കശ്മീരിൽ റിപ്പോർട്ട് ചെയ്യുന്നത്. സമാധാനപരമായി സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.