ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായയാത്രക്ക് മണിപ്പൂരിനു പിന്നാലെ, അരുണാചൽപ്രദേശിലും അസമിലും നിയന്ത്രണങ്ങൾ. അരുണാചൽപ്രദേശിൽ യാത്ര നടത്താൻ അനുമതി തേടി സംസ്ഥാന കോൺഗ്രസ് നേതൃത്വം സർക്കാറിനു നൽകിയ അപേക്ഷയിൽ ഇനിയും തീരുമാനമില്ല.
എന്നാൽ, നിശ്ചയദാർഢ്യത്തോടെ യാത്രാപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് പാർട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. 20ന് ഇട്ടനഗറിൽ രാഹുൽ ഗാന്ധി വിദ്യാർഥി, കർഷക പ്രതിനിധികളെ കാണും.
അസമിൽ രണ്ടു ജില്ലകളിൽ ജോഡോ യാത്രികർക്ക് തങ്ങാനുള്ള സ്ഥലം അനുവദിക്കാതെ സംസ്ഥാന സർക്കാർ ഇടങ്കോലിട്ടിരിക്കുകയാണെന്ന് സംസ്ഥാന നേതാക്കൾ ആരോപിച്ചു. ധെമാജി ജില്ലയിലെ സ്കൂൾ മൈതാനിയിൽ തങ്ങാൻ ആദ്യം നൽകിയ അനുമതി പിൻവലിച്ചു. ജോർഹട്ട് ജില്ലയിലെ കോളജ് ഗ്രൗണ്ടിൽ തങ്ങാനുള്ള അനുമതിയും നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.