ബംഗളൂരു: തിരക്കേറിയ മാളുകളിൽ യുവതികൾക്ക് നേരെ ലൈംഗികാതിക്രമം പതിവാക്കിയ റിട്ട. പ്രധാനാധ്യാപകൻ പിടിയിൽ. ബസവേശ്വര നഗറിലെ അശ്വത് നാരായണ (60) ആണ് അറസ്റ്റിലായത്. സി.സി.ടി.വി കാമറയിൽ പതിഞ്ഞ ഇയാളുടെ ചെയ്തികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നു.
ബംഗളൂരുവിലെ മാളിൽ വെച്ചുള്ള ഇയാളുടെ അതിക്രമ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് അധികൃതർ അന്വേഷണം തുടങ്ങിയത്. ഇയാൾ പലയിടത്തും ഈ പ്രവൃത്തി ആവർത്തിച്ചതായി കണ്ടെത്തുകയായിരുന്നു. മാൾ മാനേജരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.