ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറിയെ ഇലക്ഷന്‍ കമീഷണറായി നിയമിച്ചു

ലക്നോ: ഉത്തര്‍പ്രദേശ് മുന്‍ ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര പാണ്ഡെയെ ഇലക്ഷന്‍ കമീഷണറാക്കി നിയമിച്ചു. അനൂപ് ചന്ദ്ര പാണ്ഡെയുടെ നിയമനത്തിന് രാഷ്ട്രപതി ചൊവ്വാഴ്ച അംഗീകാരം നല്‍കി. യു.പി കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അനൂപ് പാണ്ഡെ. യോഗിയുടെ വിശ്വസ്തനായാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഇതോടെ തെരഞ്ഞെടുപ്പ് കമീഷന്‍റെ മൂന്നംഗ പാനല്‍ പൂര്‍ണമായി. സുശീല്‍ ചന്ദ്രയാണ് നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍. രാജീവ് കുമാറാണ് മറ്റൊരു അംഗം.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിര്‍ണായകമായ നിയമസസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യു.പിയിലെ യോഗി സര്‍ക്കാറിന്‍റെ കാലത്ത് ചീഫ് സെക്രട്ടറിയായിരുന്നു അനൂപ് പാണ്ഡേ സുപ്രധാനമായ ഭരണഘടനാ സ്ഥാപനത്തിലെ തലപ്പത്ത് എത്തുന്നത്.

2019ല്‍ലാണ് അനൂപ് ചന്ദ്ര പാണ്ഡെ സിവില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇദ്ദേഹത്തിന് ആറ് മാസം കൂടി സർവീസ് നീട്ടിനൽകിയിരുന്നു. 

Tags:    
News Summary - Retired IAS Anup Chandra Pandey, appointed Election Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.