ഗുവാഹതി: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശി എന്ന് ആരോപിച്ച് സൈന്യത്തിൽ നിന്ന് സുബേദാർ പദവിയിൽ വിരമിച്ച മുഹമ്മദ് സനാഉല്ലയെ അസം പൊലീസ് കസ്റ്റഡിയില െടുത്ത് ജയിലിൽ അടച്ചു. ഇദ്ദേഹവുമായി ബന്ധപ്പെട്ട പൗരത്വരേഖകളിൽ പൊരുത്തക്കേടു കളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അസമിലെ ‘ഫോറിനേഴ്സ് ൈട്രബ്യൂണലി’(എഫ്.ടി)െൻറ നട പടി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു-കശ്മീരിലും അടക്കം രാജ്യത്തിനുവേണ്ടി 30 വർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം 2017 ആഗസ്റ്റിലാണ് ഇന്ത്യൻ സൈന്യത്തിെൻറ ‘കോർപ്സ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ്’ വിഭാഗത്തിൽനിന്ന് വിരമിച്ചത്. അതിനുശേഷം അസം അതിർത്തി പൊലീസ് സേനയിൽ സബ് ഇൻസ്പെക്ടർ ആയി ജോലിചെയ്തുവരുകയായിരുന്നു. സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള സേനയാണ് ഇത്. അതേ സേനതന്നെ നൽകിയ റിപ്പോർട്ടിന്മേൽ മതിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഈ മാസം 23ന് സനാഉല്ലയെ സംസ്ഥാനത്തെ എഫ്.ടി, വിദേശിയായി പ്രഖ്യാപിച്ചതെന്ന ആരോപണമുയർന്നിട്ടുണ്ട്.
സനാഉല്ലയുടെ ഇന്ത്യൻ പൗരത്വം അദ്ദേഹത്തിെൻറ പ്രപിതാക്കളുടെ രേഖകളും ഇന്ത്യൻ സൈന്യത്തിലെ ജോലിയുംവെച്ച് എളുപ്പം തെളിയിക്കാൻ കഴിയുന്നതാണെന്ന് ബന്ധുക്കളും അഭിഭാഷകനും പറയുന്നു. 1967ൽ ജനിച്ച സനാഉല്ല ചെറിയ പ്രായത്തിൽതന്നെ സൈന്യത്തിൽ പ്രവേശിച്ചിട്ടുണ്ട്. സനാഉല്ലയെ വിദേശിയായി പ്രഖ്യാപിച്ചുവെന്നും തുടർനടപടികളുമായി മുന്നോട്ടുപോവുമെന്നുമാണ് ഇക്കാര്യം സ്ഥിരീകരിച്ച് കാംരൂപ് അഡീഷനൽ എസ്.പി സഞ്ജീബ് സൈകിയ പറഞ്ഞത്. സനാഉല്ലയുടെ പ്രായത്തിൽ ഉള്ള വ്യത്യാസം, പേരുകളിലെ അക്ഷരങ്ങളിൽ ഉള്ള വ്യത്യാസം, ചില രേഖകളുടെ അഭാവം, വോട്ടർപട്ടികയിൽ പേരുചേർക്കാതിരുന്നത് തുടങ്ങിയവ ആരോപിച്ചാണ് എഫ്.ടി നടപടി.
കഴിഞ്ഞ ചൊവ്വാഴ്ച പിടിയിലായ ഇദ്ദേഹമിപ്പോൾ വടക്കൻ ഗുവാഹതി െപാലീസിെൻറ കസ്റ്റഡിയിലാണ്. അതേസമയം, ഗുവാഹതി ഹൈകോടതിയിൽ എഫ്.ടി വിധിയെ ചോദ്യം ചെയ്യുമെന്ന് അഭിഭാഷകൻ അമൻ വദൂദ് പറഞ്ഞു. നടപടിയെടുക്കുന്നതിനുമുമ്പ് അന്വേഷണം നടത്തുകയോ സനാഉല്ലയുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യാതെ അതിർത്തിസേന ഇദ്ദേഹത്തെക്കുറിച്ചുള്ള റിപ്പോർട്ട് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.