നീരവിന്​ ഇന്ത്യയിൽ നീതി കിട്ടില്ല; തട്ടിപ്പുകാരന്​ അനുകൂലമായി മൊഴി നൽകാൻ കട്​ജു

ന്യൂഡൽഹി: പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ തട്ടിപ്പ്​ നടത്തി ഇന്ത്യ വിട്ട വജ്ര വ്യവസായി നീരവ്​ മോദിക്ക്​ അനുകൂലമായി ​യു.കെ കോടതിയിൽ മൊഴിനൽകാൻ മുൻ സുപ്രീംകോടതി ജഡ്​ജിയും പ്രസ്​ കൗൺസിൽ ചെയർമാനുമായ മാർകണ്ഡേയ കട്​ജു. വീഡിയോ കോൺഫറൻസിലൂടെ യു.കെ കോടതിയിൽ മൊഴി നൽകുമെന്ന്​ അദ്ദേഹം പറഞ്ഞു. കേസിൻെറ മെറിറ്റിലേക്ക്​ ഇപ്പോൾ കടക്കുന്നില്ല. നീരവ്​ മോദിക്ക്​ ഇന്ത്യയിൽ നീതികിട്ടില്ലെന്നും കട്​ജു വ്യക്​തമാക്കി.

നീരവ്​ മോദിയെ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ ഇന്ത്യ നൽകിയ ഹരജിയിലായിരിക്കും കട്​ജു മൊഴി നൽകുക. എഴുതി തയാറാക്കിയ പ്രസ്​താവന കോടതിയുടെ മുമ്പാകെ നേരത്തെ തന്നെ സമർപ്പിച്ചിട്ടുണ്ടെന്നും കട്​ജു പറഞ്ഞു. നീരവ്​ മോദിക്ക്​ ഇന്ത്യയിൽ നീതി കിട്ടില്ല. ഇന്ത്യൻ മാധ്യമങ്ങൾ നീരവിന്​ ഇപ്പോൾ തന്നെ ശിക്ഷ വിധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ്​ വാർത്താസമ്മേളനത്തിൽ നീരവ്​ മോദിയെ കുറ്റവാളിയെന്നാണ്​ വിശേഷിപ്പിച്ചത്​. കോടതി ഒരാളെ ശിക്ഷിക്കാതെ അയാ​ളെങ്ങനെ കുറ്റവാളിയാകും. ഈയൊരു സാഹചര്യത്തിൽ സ്വതന്ത്ര്യവും നിഷ്​പക്ഷവുമായ വിചാരണ നീരവ്​ മോദിക്ക്​ ലഭിക്കില്ലെന്നും കട്​ജു പറഞ്ഞു.

Tags:    
News Summary - Retired Supreme Court Judge to depose in favour of Nirav Modi in UK Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.