റിയ ചക്രവർത്തിക്കെതിരെ ബീഹാർ ഡി.ജി.പി; 'മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാൻ എന്ത്​ യോഗ്യത'

പാറ്റ്​ന: നടൻ സുശാന്ത്​ സിങ്​ രാജ്​പുതി​െൻറ മരണവുമായി ബന്ധ​െപ്പട്ട ​ കേസിൽ സുപ്രീം കോടതി വിധി വന്നതിന്​ പിന്നാലെ നടി റിയ ചക്രവർത്തിയെ ചോദ്യം ചെയ്​ത്​ ബീഹാർ ഡി.ജി.പി രംഗത്ത്​. കോടതിയിൽ റിയ അവതരിപ്പിച്ച ചില വാദങ്ങളാണ്​ ഡി.ജി.പിയെ പ്രകോപിപ്പിച്ചത്​.

ബീഹാർ മുഖ്യമന്ത്രിക്കെതിരെ പറയാൻ റിയ ചക്രവർത്തിക്ക്​ എന്ത്​ യോഗ്യതയെന്നായിരുന്നു ഡി.ജി.പി ഗുപ്​തേശ്വർ പാണ്ഡെ മാധ്യമങ്ങളോട്​ ചോദിച്ചത്​. 'ബീഹാർ പൊലീസ്​ ചെയ്യുന്ന കാര്യങ്ങളെല്ലാം നിയമപരമായും ഭരണഘടനപരമായും ശരിയാണ്​. സുശാന്തിന്​ നീതി ലഭിക്കാനുള്ള എന്തെങ്കിലും പ്രതീക്ഷ നിലനിൽക്കുന്നത്​ ബീഹാർ മുഖ്യമ​ന്ത്രിയുടെ പിൻതുണ കൊണ്ടാണ്​. മുഖ്യമന്ത്രിക്കെതിരെ പറയാൻ റിയക്ക്​ എന്ത്​ യോഗ്യതയാണുള്ളത്​'-ഡി.ജി.പി ചോദിച്ചു.

കേസ്​ പാറ്റ്​നയിൽ നിന്ന്​ മുംബൈയിലേക്ക്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ റിയ സമർപ്പിച്ച ഹരജിയിൽ ബീഹാർ പൊലീസിന്​ കേസിൽ ഇടപെടേണ്ട കാര്യമി​െല്ലന്ന്​ പറഞ്ഞിരുന്നു. സംഭവം നടന്നത്​ മുംബൈയിലാണ്​. വരുന്ന ബീഹാർ ഇലക്ഷ​െൻറ പശ്​ചാത്തലത്തിൽ കേസിൽ രാഷ്​ട്രീയ ഇടപെടൽ ഉണ്ടെന്നും റിയ ആരോപിച്ചിരുന്നു. ഇതിന്​ മറുപടിയായാണ്​ ഡി.ജി.പി പ്രതികരിച്ചത്​. കേസ്​ പിന്നീട്​ സുപ്രീം കോടതി സി.ബി.​െഎക്ക്​ വിട്ടു. ​ 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.