റിയ ചക്രവർത്തിക്കെതിരെ ബീഹാർ ഡി.ജി.പി; 'മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാൻ എന്ത് യോഗ്യത'
text_fieldsപാറ്റ്ന: നടൻ സുശാന്ത് സിങ് രാജ്പുതിെൻറ മരണവുമായി ബന്ധെപ്പട്ട കേസിൽ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നടി റിയ ചക്രവർത്തിയെ ചോദ്യം ചെയ്ത് ബീഹാർ ഡി.ജി.പി രംഗത്ത്. കോടതിയിൽ റിയ അവതരിപ്പിച്ച ചില വാദങ്ങളാണ് ഡി.ജി.പിയെ പ്രകോപിപ്പിച്ചത്.
ബീഹാർ മുഖ്യമന്ത്രിക്കെതിരെ പറയാൻ റിയ ചക്രവർത്തിക്ക് എന്ത് യോഗ്യതയെന്നായിരുന്നു ഡി.ജി.പി ഗുപ്തേശ്വർ പാണ്ഡെ മാധ്യമങ്ങളോട് ചോദിച്ചത്. 'ബീഹാർ പൊലീസ് ചെയ്യുന്ന കാര്യങ്ങളെല്ലാം നിയമപരമായും ഭരണഘടനപരമായും ശരിയാണ്. സുശാന്തിന് നീതി ലഭിക്കാനുള്ള എന്തെങ്കിലും പ്രതീക്ഷ നിലനിൽക്കുന്നത് ബീഹാർ മുഖ്യമന്ത്രിയുടെ പിൻതുണ കൊണ്ടാണ്. മുഖ്യമന്ത്രിക്കെതിരെ പറയാൻ റിയക്ക് എന്ത് യോഗ്യതയാണുള്ളത്'-ഡി.ജി.പി ചോദിച്ചു.
#WATCH "Bihar ke mukhyamantri pe comment karne ki aukaat Rhea Chakraborty ki nahi hai," says Bihar DGP when asked about the actor's comments on CM Nitish Kumar. #SushantSinghRajput pic.twitter.com/qDPKkHINhE
— ANI (@ANI) August 19, 2020
കേസ് പാറ്റ്നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ സമർപ്പിച്ച ഹരജിയിൽ ബീഹാർ പൊലീസിന് കേസിൽ ഇടപെടേണ്ട കാര്യമിെല്ലന്ന് പറഞ്ഞിരുന്നു. സംഭവം നടന്നത് മുംബൈയിലാണ്. വരുന്ന ബീഹാർ ഇലക്ഷെൻറ പശ്ചാത്തലത്തിൽ കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നും റിയ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഡി.ജി.പി പ്രതികരിച്ചത്. കേസ് പിന്നീട് സുപ്രീം കോടതി സി.ബി.െഎക്ക് വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.