മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണത്തിൽ പങ്കുണ്ടെന്ന ആരോപണത്തിൽ റിയ ചക്രവർത്തിെക്കതിരെ നടന്ന അന്വേഷണത്തിൽ താരത്തിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് സി.ബി.ഐയുടെ കണ്ടെത്തൽ. 28കാരിയായ റിയയുടെ ഫോണിലെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിൽ നിന്നാണ് മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതെന്ന് സി.ബി.ഐ അറിയിച്ചിരുന്നു. എന്നാൽ റിയയുടെ ആരോപണങ്ങൾ അഭിഭാഷകൻ തള്ളി.റിയ ചക്രവർത്തി ജീവിതത്തിൽ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല.എപ്പോൾ വേണമെങ്കിലും രക്തപരിശോധനക്ക് തയാറാണെന്നും റിയയുടെ അഭിഭാഷകൻ പ്രസ്താവനയിൽ പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കേസിൽ അന്വേഷണം ആരംഭിച്ച സി.ബി.ഐയും മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോയെന്നതിനെ കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ പരാതിയിൽ അന്വേഷണത്തിനായി ഇ.ഡി പിടിച്ചെടുത്ത റിയ ചക്രവർത്തിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത ചില വാട്ട്‌സ്ആപ്പ് ചാറ്റുകൾ സി.ബി.ഐ സംഘത്തിന് കൈമാറിയിരുന്നു.
റിയയുടെ ഫോണിൽ 'മിറാൻഡ സുഷി'യെന്ന പേരിൽ സേവ് ചെയ്തിട്ടുള്ള നമ്പറുമായുള്ള സംഭാഷണങ്ങളാണ് സി.ബി.ഐ പരിശോധിച്ചത്. സുശാന്തിെൻറ വിളിപ്പേരായിരുന്നു സുഷി എന്നും മിറാൻഡ അദ്ദേഹത്തിൻെറ മാനേജറായിരുന്ന സാമുവൽ മിറാൻഡയെ സൂചിപ്പിക്കുന്നതായും സംശയിക്കുെവന്നും അന്വേഷണസംഘം വെളിപ്പെടുത്തി. സാമുവൽ മിറാൻഡയെ ചൊവ്വാഴ്ച സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
നടൻ സുശാന്തിനെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിയെ വരും ദിവസങ്ങളിൽ സി.ബി.ഐ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
ജൂൺ 14 നാണ് സുശാന്ത് സിങ് രജ്പുത്തിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം, സാക്ഷി മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ നടേൻറത് ആത്മഹത്യയാെണന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാൽ നടെൻറ പിതാവ് പാട്നയിൽ നൽകിയ പരാതിയിൽ ബിഹാർ പൊലീസ് കേസെടുക്കുകയും പിന്നീട് അന്വേഷണം സി.ബി.ഐക്ക് കൈമാറുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.