റിയ ച​ക്രബർത്തി ജയിൽ മോചിതയായി

മുംബൈ: മയക്കുമരുന്ന്​ കേസിൽ അറസ്​റ്റിലായ ബോളിവുഡ്​ നടി റിയ ചക്രബർത്തി ജയിൽ മോചിതയായി. ഒരു മാസത്തെ ജയിൽവാസത്തിന്​ ശേഷം ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ്​ അവർ ജയിൽ മോചിതയായത്​. ബൈക്കുള ജയിലിൽ നിന്നും പുറത്തുവന്ന അവർ വൈകീ​ട്ടോടെ സ്വന്തം വസതിയിലെത്തി.

കടുത്ത വ്യവസ്ഥകളോടെയാണ്​ റിയ ചക്രബർത്തിക്ക്​ ജാമ്യം അനുവദിച്ചത്​. 10 ദിവസത്തിലൊരിക്കൽ മുംബൈ പൊലീസിന്​ മുമ്പാകെയും മാസത്തിലൊരിക്കൽ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയുടെ മുമ്പാകെയും ഹാജരാകണമെന്നാണ്​ ഉത്തരവ്​. ഇതിന്​ പുറമേ ഒരു ലക്ഷം രൂപയുടെ ബോണ്ടും റിയ കോടതിയിൽ നൽകിയിട്ടുണ്ട്​.

റിയ ചക്രബർത്തിക്കൊപ്പം സുശാന്തി​െൻറ സുഹൃത്തുക്കളായ ദീപേഷ്​ സാവന്ത്​, സാമുവൽ മിറാണ്ട എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു. റിയുടെ സഹോദരൻ സൗവിക്​ ചക്രബർത്തിക്ക്​ കോടതി ജാമ്യം നൽകിയില്ല.

Tags:    
News Summary - Rhea Chakraborty Out of Byculla Jail After Bombay HC Grants Her Bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.