ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ രംഗത്തുവന്നു. രാഹുലിേൻറത് പരാജയപ്പെട്ടവെൻറ ശബ്ദമാണെന്ന് പരിഹസിച്ച മന്ത്രി, കോൺഗ്രസ് അധ്യക്ഷെൻറ ആരോപണങ്ങൾ കഴമ്പില്ലാത്തതാണെന്നും പറഞ്ഞു.
ഒരിക്കൽ രാമെൻറ അസ്തിത്വംതന്നെ നിഷേധിച്ചവരാണ് ഇന്ന് സ്വയം പാണ്ഡവരോട് ഉപമിക്കുന്നത്. കോടികൾ തട്ടിയ നീരവ് മോദി, ലളിത് മോദി എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെടുത്തി വ്യാജസംഭവങ്ങൾ ചമക്കുകയാണ് രാഹുൽ. നാഷനൽ ഹെറാൾഡ് കേസിൽ ജാമ്യത്തിൽ കഴിയുന്ന രാഹുലിെൻറ പേരിനോട് ചേർന്ന് രാഷ്ട്രപിതാവിെൻറ പേരുണ്ട്. അതിനർഥം മഹാത്മ ഗാന്ധിയുടെ സ്വഭാവമാണ് അദ്ദേഹത്തിലൂടെ പ്രതിഫലിക്കുന്നത് എന്നുണ്ടോ? -നിർമല സീതാരാമൻ ചോദിച്ചു.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കെതിരെ രാഹുൽ ഉയർത്തിയ ആരോപണങ്ങളും അവർ തള്ളി. കോടതി ക്ലീൻചിറ്റ് നൽകിയ ഒരാൾക്കെതിരെ ആേരാപണം ഉന്നയിക്കുന്ന കോൺഗ്രസ് അധ്യക്ഷെൻറ നടപടി വിചിത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.