ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രിയുടെ പരാമർശം; ട്വിറ്ററിൽ തരംഗമായി കീറിയ ജീൻസുകൾ

ഡെറാഡൂൺ: ജീൻസിനെ സംബന്ധിച്ച്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി തീർഥ്​ സിങ്​ റാവത്തിന്‍റെ പരാമർശം പുറത്ത്​ വന്നതിന്​ പിന്നാലെ ട്വിറ്ററിൽ തരംഗമായി കീറിയ ജീൻസുകൾ. ഉത്തരാഖണ്ഡ്​ ബാലാവകാശ കമ്മീഷൻ നടത്തിയ പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ ജീൻസിനെ കുറിച്ചുള്ള പരാമർശം.

ബാലാവകാശ കമ്മീഷൻ പരിപാടിയുടെ യാത്രക്കിടെ വിമാനത്തിൽ രണ്ട്​ സ്​ത്രീകൾ കീറിയ ജീൻസ്​ ധരിച്ച്​ ഒരു കുട്ടിയുമായി എത്തി. കുട്ടികൾക്ക്​ വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ അംഗങ്ങളാണ്​ അവരെന്നാണ്​ പറഞ്ഞത്​. ഇത്തരക്കാർ സമൂഹത്തിന്​ എന്ത്​ സന്ദേശമാണ്​ നൽകുന്നത്​. കത്രിക ഉപയോഗിച്ച്​ ജീൻസിനെ അല്ല സംസ്കാര​ത്തെയാണ്​ ഇവർ മുറിച്ചു മാറ്റുന്നതെന്ന്​ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഈ പ്രസ്​താവന പുറത്ത്​ വന്നതോടെയാണ്​ ട്വിറ്ററിൽ ജീൻസ്​ തരംഗമായത്​. കോൺഗ്രസ്​ നേതാവ്​ സഞ്​ജയ്​ ജായാണ്​ കീറിയ ജീൻസിന്‍റെ ചിത്രമിട്ട്​ പ്രതിഷേധത്തിന്​ തുടക്കമിട്ടത്​. പിന്നീട്​ നടി ഗുൽ പനാങ്​, ശിവസേന നേതാവ്​ പ്രിയങ്കചതുർവേദി മുൻ മിസ്​ ഇന്ത്യ സിമ്രാൻ കൗർ മുണ്ഡി എന്നിവരെല്ലാം പ്രതിഷേധവുമായെത്തി. 

Tags:    
News Summary - RippedJeansTwitter Trends After Uttarakhand Chief Minister's Comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.