ന്യൂഡൽഹി: ആൾക്കൂട്ട ആക്രമണങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം ഇത്തരം ആക്രമണങ്ങളെ രാഷ്ട്രീയവത്കരിക്കാതെ സമൂഹത്തെ യോജിപ്പിച്ച് നിർത്താൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
താനും തെൻറ പാർട്ടിയും നിരവധി തവണ ആൾക്കൂട്ട മർദനങ്ങൾക്കെതിരെയും അത്തരം മനോഭാവങ്ങൾക്കെതിരെയും പ്രതികരിച്ചിട്ടുണ്ട്. അതൊക്കെ രേഖകളിലുമുണ്ട്. ഇത്തരം ഏതെങ്കിലും ഒരു സംഭവം ഉണ്ടാകുന്നതു പോലും നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിെൻറ െഎക്യത്തിനും സമാധാനത്തിനും വേണ്ടി എല്ലാവരും കക്ഷി രാഷ്ട്രീയത്തിനതീതമായി ഉണർന്നു പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2013 മുതൽ 2018 മാർച്ച് മൂന്നു വരെയുണ്ടായ 40 ആൾക്കൂട്ട ആക്രമണങ്ങളിലായി 45 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പിെൻറ റിപ്പോർട്ട് പറയുന്നു. ആൾക്കൂട്ട മർദനത്തിനും ആക്രമണത്തിനുമെതിരെ നിയമനിർമാണം നടത്താൻ ജൂലൈ 17ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.