പട്ന: ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ബിഹാറിൽ ബന്ദ് പ്രഖ്യാപിച്ച് ആർ.ജെ.ഡി. ഈ മാസം 21ന് ബന്ദ് ആചരിക്കുമെന്ന് ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആണ് പ്രഖ്യാപിച്ചത്.
ഭരണഘടനയെ തകർക്കുന്ന കരിനിയമമാണ് പൗരത്വ ഭേദഗതി നിയമം. ഭരണഘടനയെയും നീതിയെയും സ്‌നേഹിക്കുന്നവരും മതേതര പാർട്ടികളും ബഹുജന സംഘടനകളും പൊതുജനങ്ങളും ബന്ദിൽ പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
22ന് ഞായറാഴ്ച ബന്ദ് നടത്താനാണ് ബിഹാർ ആദ്യം തീരുമാനിച്ചിരുന്നത്. അന്നേദിവസം ബിഹാർ പൊലീസ് പരീക്ഷ നടക്കുന്നതിനാൽ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഐക്യ ജനതാദൾ (ജെ.ഡി.യു) പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് പാർലമെന്റിൽ വോട്ട് രേഖപ്പെടുത്തിയത് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ഡൽഹിയിലെ ജെ.ഡി.യു ആസ്ഥാനത്തേക്ക് പാർട്ടിയിലെ മുസ്ലിം അംഗങ്ങൾ മാർച്ച് നടത്തി. പാർട്ടി നിലപാട് തെറ്റാണെന്ന് ജനറൽ സെക്രട്ടറി പ്രശാന്ത് കിഷോർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.