പട്ന: പാർലമെൻറ് തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിെൻറ കുടുംബത്തിൽ ഭിന്നത. പാർട്ടിയുടെ വിദ്യാർഥി വിഭാഗത്തിെൻറ മാർഗനിർദേശ ക പദവി ലാലുവിെൻറ മൂത്തമകൻ തേജ് പ്രതാപ് യാദവ് രാജിവെച്ചു. ഇളയസഹോദരനും ലാലുവിെൻറ രാഷ്ട്രീയ പിൻഗാമിയുമായ തേജസ്വി യാദവുമായുള്ള സ്വരച്ചേർച്ചയില്ലായ്മയാണ് തേജിെൻറ തീരുമാനത്തിന് പിന്നിൽ. പാർലമെൻറ് തെരഞ്ഞെടുപ്പിലെ സീറ്റ് വീതംവെപ്പിനെ ചൊല്ലിയാണ് ഭിന്നതയെന്ന് സൂചനയുണ്ട്.
സ്ഥാനമൊഴിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിച്ച തേജ് പ്രതാപ്, പാർട്ടിയിൽ തനിക്കൊപ്പം നിൽക്കുന്ന അംഗേഷ് കുമാറിനും ചന്ദ്രപ്രകാശിനും തെരഞ്ഞെടുപ്പിൽ സീറ്റ് വാങ്ങിക്കൊടുക്കാൻ ശ്രമിക്കുകയാണെന്ന് സൂചിപ്പിച്ചു. ലാലുവും തേജസ്വിയും തെൻറ ആവശ്യം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, പാർട്ടി നേതാക്കളാരും ഈ വിഷയത്തിൽ പ്രതികരിക്കാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.