െകാൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കാൻ ബിഹാറിലെ മുഖ്യപ്രതിപക്ഷ പാർട്ടിയായ രാഷ്ട്രീയ ജനതാദൾ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് തിങ്കളാഴ്ച മമത ബാനർജിയുമായി ചർച്ച നടത്തുമെന്ന് മുതിർന്ന ആർ.ജെ.ഡി നേതാക്കളായ അബ്ദുൽ ബാരി സിദ്ദീഖിയും ശ്യാം രജകും അറിയിച്ചു. ബിഹാറിനോട് ചേർന്ന ബംഗാൾ അതിർത്തിയിലെ ചില മണ്ഡലങ്ങളിലാവും ആർ.ജെ.ഡി മത്സരിക്കുക.
നിർണായക ശക്തിയല്ലെങ്കിലും പിന്നാക്ക സമൂഹങ്ങൾക്കിടയിൽ വേരുള്ള ആർ.ജെ.ഡിയുടെ സാന്നിധ്യം അതിർത്തിയിലെ ഹിന്ദി സംസാരിക്കുന്നവരുടെ പിന്തുണക്ക് സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി ഒരു സീറ്റിൽ ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.