ന്യൂഡല്‍ഹി: ദി എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (ടേരി) മുൻ ഡയറക്ടർ ഡോ. രാേജന്ദ്ര കുമാർ പചൗരി സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിെച്ചന്ന കേസിൽ ഡൽഹി കോടതി കുറ്റം ചുമത്തി. ഡൽഹി മെേട്രാപൊളിറ്റൻ മജിസ്ട്രേറ്റ് ചാരു ഗുപ്തയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പചൗരിക്കെതിരെ കുറ്റം ചുമത്തിയത്. 2019 ജനുവരി നാലിന് വിചാരണ നടപടി തുടങ്ങും. കഴിഞ്ഞ ശനിയാഴ്ച കോടതിയിൽ ഹാജരായ പചൗരി ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
നൊബേൽ സമ്മാനം ലഭിച്ച സംഘടനയായ ഇൻറർ ഗവൺമെൻറൽ പാനൽ ഒാൺ ക്ലൈമറ്റ് ചേഞ്ച് (െഎ.പി.സി.സി) ചെയർമാനും ‘ടേരി’യുടെ ഡയറക്ടർ ജനറലുമായിരിക്കെ 2015ലാണ് പചൗരിക്കെതിരെ ലൈംഗിക ആരോപണം ഉയർന്നത്. 2015 ഫെബ്രുവരി 13ന് ലഭിച്ച പരാതിയിൽ പചൗരിക്കെതിരെ പൊലീസ് കേസെടുത്തു. തുടർന്ന്, സംഘടനയിൽനിന്ന് രാജിവെച്ച അദ്ദേഹത്തിന് മാർച്ച് 21ന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
തെളിവുകളുടെ അടിസ്ഥാനത്തിൽ 2016 മാർച്ച് ഒന്നിന് പചൗരിക്കെതിരെ പൊലീസ് 1400 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കൂടാതെ, പരാതിക്കാരിയുമായുള്ള ഇ-മെയിൽ സന്ദേശങ്ങളുടെ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി 2017 മാർച്ചിൽ പൊലീസ് കുറ്റപത്രം വിപുലപ്പെടുത്തി. പചൗരിയുടെ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയിൽനിന്ന് മായ്ച്ചുകളഞ്ഞ സന്ദേശങ്ങൾ സാേങ്കതിക വിദഗ്ധരുടെ സഹായത്തോടെ പൊലീസ് വീണ്ടെടുക്കുകയും ഇദ്ദേഹത്തിനെതിരായ കൂടുതൽ തെളിവുകൾ േശഖരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.