ന്യൂഡൽഹി: ലോക പ്രശസ്ത പരിസ്ഥിതി വിദഗ്ധനും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച അന്തർ സർക്ക ാർ പാനൽ ചെയർമാനുമായിരുന്ന രാജേന്ദ്ര കുമാർ പച്ചൗരി എന്ന ആർ.കെ. പച്ചൗരി (79) അന്തരിച്ചു. 2007ൽ പച്ചൗരി ചെയർമാനായിരിക്ക െ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച യു.എൻ പാനൽ, അമേരിക്കൻ വൈസ് പ്രസിഡൻറായിരുന്ന അൽ ഗോറിനൊപ്പം െനാബേൽ സമ്മാന ം പങ്കിട്ടിരുന്നു. കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന പ്രശ്നങ്ങൾ രാജ്യാന്തരതലത്തിൽ ഉയർത്തുന്നതിൽ അദ്ദേഹം സുപ്ര ധാന പങ്കുവഹിച്ചു.
ഇന്ത്യയിലെ ഊർജരംഗത്തെ പ്രധാന സ്ഥാപനമായ ‘ദ എനൽജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്’ (ടെറി) സ്ഥാപക ഡയറക്ടറാണ്. 2001ൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1940 ആഗസ്റ്റ് 20ന് ഉത്തരാഖണ്ഡിലെ നൈനിത്താളിലാണ് ജനനം. ബിഹാറിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ ആൻഡ് എൻജിനീയറിങ്ങിൽനിന്ന് ബിരുദവും അമേരിക്കയിലെ നോർത്ത് കരോലിന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റും നേടി. കുറച്ചുകാലം വെസ്റ്റ് വിർജിനിയ വാഴ്സിറ്റിയിൽ വിസിറ്റിങ് പ്രഫസറായിരുന്നു. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം ഹൈദരാബാദിലെ അഡ്മിനിസ്േട്രറ്റിവ് സ്റ്റാഫ് കോളജ് ഫാക്കൽറ്റിയും ഡയറക്ടറുമായി. 1982ലാണ് ടെറി ഡയറക്ടറാവുന്നത്.
ലോക ഊർജ കൗൺസിൽ, ഇൻറർനാഷനൽ അസോസിയേഷൻ ഫോർ എനർജി ഇക്കണോമിക്സ് അടക്കമുള്ള അന്താരാഷ്്ട്ര സമിതികളുടെ ചെയർമാൻ, ലോക ബാങ്ക് റിസർച്ച് ഫെലോ, 2001ൽ വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ സാമ്പത്തിക ഉപദേശക സമിതി അംഗം, ഇന്ത്യ ഇൻറർനാഷനൽ സെൻറർ, ഇന്ത്യ ഹാബിറ്റാറ്റ് സെൻറർ ഉൾപ്പെടെയുള്ളവയുടെ നിർവാഹക സമിതി അംഗം അടക്കം രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്.
ദീർഘകാലമായി ഹൃദ്രോഗബാധിതനായിരുന്ന പച്ചൗരി, ചൊവ്വാഴ്ച ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ആരോഗ്യനില മോശമായ അദ്ദേഹം വ്യാഴാഴ്ച ന്യൂഡൽഹിയിലെ വസതിയിലാണ് മരിച്ചത്. ഭാര്യ: സരോജ് പച്ചൗരി. മക്കൾ: രശ്മി, ഷോണാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.